Sections

കെടിഎം 2024 ഇന്ന് (ഞായറാഴ്ച) സമാപിക്കും ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനം

Sunday, Sep 29, 2024
Reported By Admin
Kerala Travel Mart 2024 showcasing new tourism trends and technology with vibrant stalls and interna

കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ദിശാബോധം നൽകി കേരള ട്രാവൽ മാർട്ട് ഇന്ന് (ഞായറാഴ്ച) സമാപിക്കും. സമാപനദിനമായ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു മണി മൂതൽ പൊതുജനങ്ങൾക്ക് സൗജന്യമായി മാർട്ട് സന്ദർശിക്കാം.

ഉത്തരവാദിത്ത ടൂറിസം, കാരവാൻ, വി-ആർ ടൂറിസം അനുഭവം, കണ്ണഞ്ചിപ്പിക്കുന്ന പവലിയനുകൾ എന്നിവ കേരള ട്രാവൽ മാർട്ടിന് മാറ്റു കൂട്ടുന്നു. മൊത്തം 347 സ്റ്റാളുകളാണ് കെടിഎമ്മിലുള്ളത്. കേരളത്തിലെ ടൂറിസം മേഖലയുടെ നേർക്കാഴ്ച ട്രാവൽ മാർട്ടിലൂടെ സന്ദർശകർക്ക് ദൃശ്യമാകും.

ടൂറിസം മേഖലയിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം ദ്രുതഗതിയിൽ സംഭവിക്കുന്നതിനും കെടിഎം പന്ത്രണ്ടാമത് ലക്കം സാക്ഷ്യം വഹിക്കുന്നുണ്ട്. പുതുതലമുറയെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ ടൂറിസം മേഖലയുടെ അടിമുടി മാറ്റത്തിനും കെടിഎം 2024 തുടക്കം കുറിച്ചു.

ചരിത്രത്തിലാദ്യമായി 2,839 ബയർമാർ മാർട്ടിനെത്തി. ഇക്കുറി ആഭ്യന്തര ബയർമാർ 2,035 ഉം 76 രാജ്യങ്ങളിൽ നിന്നായി 808 വിദേശബയർമാരുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.