Sections

ടൂറിസം മേഖലയ്ക്ക് വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ഇളവുകളും

Wednesday, Aug 31, 2022
Reported By MANU KILIMANOOR

ഫീനിക്‌സ് 2022 സെമിനാറിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ഇളവുകളും അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് അസോസിയേഷന്‍. കേരള ടൂറിസം രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രശ്‌നം പരിഹരിക്കുന്നതിനായി അസോസിയേഷന്‍ സംഘടിപ്പിച്ച 'ഫീനിക്‌സ് 2022 സെമിനാറിലെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, മോഡറേറ്റര്‍ രഘുചന്ദ്രന്‍ നായര്‍, പ്രോഗ്രാം ഓര്‍ഗൈനെസര്‍ സിജി നായര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.