- Trending Now:
ഭൗമ സൂചിക പദവി ലഭിച്ച ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ സംസ്ഥാന പട്ടികയിൽ കേരളം മുന്നിൽ. കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിൽ നിന്ന് ആറു ഉൽപ്പന്നങ്ങൾക്കാണ് ഭൗമ സൂചിക പദവി ലഭിച്ചത്.
അട്ടപ്പാടി ആട്ടുകൊമ്പ് അമര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്നിവയ്ക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷം ബഹുമതി ലഭിച്ചത്. ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ലഡാക്ക്, അസം എന്നി മറ്റു സംസ്ഥാനങ്ങളിലെ ഓരോ ഉൽപ്പന്നങ്ങൾക്കും കഴിഞവർഷം ഭൗമ സൂചിക പദവി ലഭിച്ചു.
ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തിരിച്ചറിയാൻ വേണ്ടിയാണ് ഭൗമസൂചിക പദവി നൽകുന്നത്. ഭൂപ്രദേശത്തിന്റെ സവിശേഷത മൂലം ചില വിളകൾക്കുണ്ടാകുന്ന ഗുണം വിലയിരുത്തിയാണ് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം ഭൗമസൂചിക പദവി നൽകുന്നത്. മികച്ച ഗുണനിലവാരവും ഉൽപന്നത്തിന്റെ മൗലികസ്വഭാവവുമാണ് അതിന്റെ മാനദണ്ഡം.പത്ത് വർഷത്തേക്കാണ് ഭൗമസൂചിക പദവി നൽകുക. പിന്നീട് പുതുക്കി നൽകും. സംസ്ഥാനത്ത് ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.