Sections

ക്ഷീര കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

Wednesday, Aug 17, 2022
Reported By MANU KILIMANOOR
register in Ksheerashri portal

ക്ഷീര വികസന വകുപ്പ് അടിയന്തിര അറിയിപ്പ്


നിലവില്‍ ക്ഷീര  സംഘത്തില്‍ പാലളക്കുന്ന മുഴുവന്‍ കര്‍ഷകരെയും ക്ഷീരശ്രീ പോര്‍ട്ടലില്‍  രജിസ്റ്റര്‍ ചെയ്യണം.ഇനി ക്ഷീരവികസന വകുപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ക്ഷീരശ്രീ വഴിയായിരിക്കും നല്‍കുക.ഈ വര്‍ഷം ക്ഷീരവികസനവകുപ്പ് നല്‍കുന്ന ഒരു രൂപ കാലിത്തീറ്റ ഇന്‍ സെന്‍സിറ്റീവ്  ഓണത്തിനുമുമ്പേ കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അത് ക്ഷീരശ്രീ വഴിയാണ് നല്‍കുന്നത്.അതുകൊണ്ട് എല്ലാ കര്‍ഷകരേയും ക്ഷീരശ്രീയില്‍  20.08.2022 നുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിരിക്കുകയാണ്.ഈ കുറഞ്ഞ സമയപരിധിയില്‍ എല്ലാ ക്ഷീര കര്‍ഷകരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ക്ഷീരശ്രീ  അംഗത്വം ഉള്ളവര്‍ക്കേ സബ്സിഡി കിട്ടുകയുള്ളൂ.

 ആവശ്യമായ രേഖകള്‍

1. ആധാര്‍ കോപ്പി 
2. ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് പകര്‍പ്പ് -IFSC കോഡ് ഉള്ളത് 
3.മൊബൈല്‍ നമ്പര്‍ 
4. അഡ്രസ്സ്
5. റേഷന്‍ കാര്‍ഡ് കോപ്പി
6. ഫോട്ടോ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.