Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, യൂണിഫോം, എ4 ഷീറ്റ് വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Friday, Aug 23, 2024
Reported By Admin
Officials reviewing tenders and quotations for vehicle rentals, SPC uniforms, and A4 sheet supplies

വാഹനം ആവശ്യമുണ്ട്

കൊടുങ്ങല്ലൂർ ശിശു വികസന ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് ഒന്നു വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0480 2805595.

മുല്ലശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസ് സമർപ്പിക്കാം. ഫോൺ: 0487 2265570, 9188959753.

യൂണിഫോം ക്വട്ടേഷൻ ക്ഷണിച്ചു

മുക്കാലിയിലെ അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ എട്ടാം ക്ലാസിലെ എസ്.പി.സി കേഡറ്റുകൾക്ക് എസ്.പി.സി യൂണിഫോം (കാക്കി) പി.ടി ഡ്രസ് തുടങ്ങിയവ വിതരണം ചെയ്യുന്നതിനും കാക്കി യൂണിഫോം സ്റ്റിച്ച് ചെയ്തുനൽകുന്നതിനുമായി പരിചയസമ്പന്നരായ വ്യക്തി, സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 29ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വൈകിട്ട് 3.30ന് തുറക്കും. ഫോൺ : 04924 253347.

എ4 ഷീറ്റുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഇ.എസ്.ഐ ആശുപത്രിയിലേക്കും എട്ട് ഫീഡിങ് ഡിസ്പെൻസറികളിലേക്കും മൂന്ന് മാസങ്ങളിലേക്കാവശ്യമായ എ4 ഷീറ്റുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്നും കുറഞ്ഞ നിരക്കുകൾ രേഖപ്പെടുത്തിയ മത്സരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 31ന് രാവിലെ 10 വരെ സ്വീകരിക്കും. രാവിലെ 11ന് തുറക്കും. ഫോൺ: 0491 2500134.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.