Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, പ്രിന്റഡ് പോളിത്തീൻ കവറുകൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Aug 22, 2024
Reported By Admin
Tender notice for vehicle rental

വാഹനം വാടകയ്ക്ക്

കേരള സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 - 2311114, www.etenders.kerala.gov.in.

ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർമാരെ ആവശ്യമുണ്ട്

സപ്ലൈകോ തൃശൂർ ഡിപ്പോയിൽ ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർമാരെ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കരാർ വ്യവസ്ഥകളും ടെൻഡർ ഫോമുകളും കുരിയച്ചിറ രണ്ടാം നിലയിലുള്ള ഷൈജ ആർക്കേഡിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഡിപ്പോ കാര്യാലയത്തിൽ ലഭിക്കും. നിരതദ്രവ്യം 5000 രൂപ. ഓഗസ്റ്റ് 30ന് രാവിലെ 10 മണി വരെ ടെൻഡറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സപ്ലൈകോ തൃശൂർ ഡിപ്പോയിൽ ലഭിക്കും. ഫോൺ: 0487 2250017.

പ്രിന്റഡ് പോളിത്തീൻ കവറുകൾ ക്വട്ടേഷൻ ക്ഷണിച്ചു

മണ്ണുത്തിയിലെ സംസ്ഥാന ബയോ കൺട്രോൾ ലാബിലേക്ക് നിശ്ചിത അളവിലുള്ള പ്രിന്റഡ് പോളിത്തീൻ കവറുകൾ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് രാവിലെ 11 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ മണ്ണുത്തിയിലുള്ള സംസ്ഥാന ബയോ കൺട്രോൾ ലാബ് ഓഫീസിൽ ലഭിക്കും. ഫോൺ: 0487 2374605.

വാഹനം ആവശ്യമുണ്ട്

ചൊവ്വന്നൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ഏഴു വർഷത്തിലധികം കാലപ്പഴക്കം ഇല്ലാത്ത ടാക്സി പെർമിറ്റുള്ള വാഹനം ആവശ്യമുണ്ട്. നിരതദ്രവ്യം 1600 രൂപ. സെപ്റ്റംബർ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടുവരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 04885 210310.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.