Sections

വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ, ടയർ, എൽഇഡി ട്യൂബുകൾ, കണ്ടീജൻസി സാധനങ്ങൾ എന്നിവ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Sep 20, 2024
Reported By Admin
Tenders for vehicle rental, tire purchase, LED tube light procurement, and more in Kerala.

മാതൃയാനം പദ്ധതിക്ക് വാഹനം; ടെണ്ടർ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു . പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വീട്ടിൽ എത്തിക്കുന്നതിനും വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനുമാണ് ടെണ്ടർ. 1500 സി.സിക്കു താഴെ എഞ്ചിൻ കപ്പാസിറ്റിയുള്ള, നാല് സീറ്റുകളുള്ള വാഹനം ഡ്രൈവർ ഉൾപ്പെടെയാണ് വേണ്ടത്. ടെണ്ടർ സെപ്റ്റംബർ 26ന് വൈകീട്ട് അഞ്ചു മണിക്കകം ആശുപത്രി സൂപ്രണ്ടിന് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734866.

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന വൈപ്പിൻ ഐസിഡിഎസ് പ്രോജക്ടിലേക്ക് വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് തയാറുള്ള വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 26-ന് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ വൈപ്പിൻ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക ഫോൺ നം: 0484- 2496656.

വനിതാ ശിശു വികസന വകുപ്പ് - ഐസിഡിഎസ് കൊച്ചി അർബൻ 3 (വൈറ്റില) ഓഫീസിലെ ഉപയോഗത്തിന് 2024-25 സാമ്പത്തിക വർഷം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്തംബർ 25 ഉച്ചകഴിഞ്ഞ് ഒന്നു വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം 2.30 ന് ടെ9ഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഐസിഡിഎസ് കൊച്ചി അർബൻ 3 (വൈറ്റില) ഓഫീസുമായി ബന്ധപ്പെടുക. ഫോൺ-0484 2706695.

കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കണ്ണൂർ ഡിവിഷന്റെ ആവശ്യത്തിലേക്കായി 2018 ജനുവരി ഒന്നിന് ശേഷം രജിസ്ട്രേഷൻ ചെയ്ത അഞ്ചോ, ഏഴോ സീറ്റുകളുള്ള വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് (ഒക്ടോബർ 2024 മുതൽ സെപ്റ്റംബർ 2025 വരെ) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 27 വൈകീട്ട് മൂന്ന് മണി.

ടയർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഹെഡ് വർക്ക്സ് സബ് ഡിവിഷനിൽപ്പെട്ട മഹീന്ദ്ര ബൊലേറോ വാഹനത്തിന്റെ നാല് ടയറുകൾ വാങ്ങുന്നതിന് വിവിധ ഏജൻസികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തിയ്യതി സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് രണ്ട് വരെ. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും.

എൽ.ഇ.ഡി ട്യൂബ് ലൈറ്റ് വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എഞ്ചിനീയറിങ് കോളേജിലെ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിലെ ലാബുകളിലും ഫാക്കൽറ്റി റൂമുകളിലേക്കും എൽ.ഇ.ഡി ട്യൂബ് ലൈറ്റ് വാങ്ങുന്നതിനായുള്ള ക്വട്ടേഷൻ സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. സെപ്റ്റംബർ 25ന് വൈകിട്ട് മൂന്നിന് തുറക്കും. അടങ്കൽതുക : 20,000 രൂപ.

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

എടക്കാട് ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 111 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ 2024-25 സാമ്പത്തിക വർഷത്തിൽ വാങ്ങി വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ ഏഴ് ഉച്ചക്ക് രണ്ട് മണി.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.