Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലേക്ക് വിവിധ ഇനങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Aug 27, 2024
Reported By Admin
Tenders for vehicle rental and equipment supply in Kerala, August 2024

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അഡീഷണൽ ഐ.സി.ഡി.എസ്.പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി സെപ്റ്റംബർ ഒന്നു മുതൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ഉച്ചയ്ക്ക് ഒന്നുവരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകിട്ട് 4.30 നും ഇടയിൽ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി (അഡീഷണൽ) ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഇ-മെയിൽ cdpoedappallyaddl@gmail.com ഫോൺ 9188959723.

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈപ്പിൻ ഐസിഡിഎസ് പ്രോജക്ടിലേക്ക് വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 12 ന് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ വൈപ്പിൻ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484- 2496656.

ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലേക്ക് വിവിധ ഇനങ്ങൾ വിതരണം ചെയ്യുവാൻ ദർഘാസുകൾ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. ഐടിഐയിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലേക്ക് വിവിധ ഇനങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം വില്പനയുടെ അവസാന തീയതി ആഗസ്റ്റ് 31ന് വൈകിട്ട് 5 മണി. മുദ്ര വച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് മൂന്നു മണി. ദർഘാസ് തുറക്കുന്ന അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് അഞ്ചു മണി. ദർഘാസ് വില പണമായോ, മണി ഓർഡറായോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്ര വച്ച കവറുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ് ഐ ടി ഐ കണ്ണൂർ, തോട്ടട പി.ഒ, കണ്ണൂർ - 670 007 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം (കുറഞ്ഞത് 1500 രൂപ) നിരതദ്രവ്യവും 200 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉണ്ടായിരിക്കേണ്ടതാണ് അല്ലാത്ത പക്ഷം ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്ക് മുദ്രപത്രം ആവശ്യമാണെങ്കിൽ 225 രൂപ പ്രത്യേകം മണി ഓർഡർ അയച്ചു തരുന്ന പക്ഷം മുദ്രപത്രം അയച്ചുതരുന്നതാണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. വിശദവിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസ് (Tender) പുതുക്കിയ സ്റ്റോർ പർച്ചേസ് മാന്വലിനും അനുബന്ധ ചട്ടങ്ങൾക്കും വിധേയമായിരിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.