Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, സിവിൽ പ്രവൃത്തികൾ നടപ്പിലാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Nov 09, 2024
Reported By Admin
Tender notices for vehicle rentals and civil works in Kerala's Kasaragod and Kochi regions

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

കാസർകോട്: ജില്ലാ ലേബർ ഓഫീസിലേക്ക് ഒരു വർഷക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. വിശദ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ ബന്ധപ്പെടുക. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി നവംബർ 30. ഫോൺ- 04994-256950. ഇ-മെയിൽ- dlokasargod2023@gmail.com.

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു

കാറഡുക്ക അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഡിസംബർ മുതൽ ഒരു വർഷ കാലയളവിലേക്കുള്ള ഔദ്യോഗിക ആവശ്യത്തിലേക്കായി കരാർ വ്യവസ്ഥയിൽ വാഹനം (ജീപ്പ്/കാർ) മാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ,സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം നവംബർ 19ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. ടെണ്ടർ ഫോറം സമർപ്പിക്കേണ്ട അവസാന തീയ്യതി നവംബർ 19ന് ഉച്ചയ്ക്ക് രണ്ട്. വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ- 04994-206922, 9446211363.

സിവിൽ പ്രവൃത്തികൾ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് എൻ.സി.എഫ്.ആർ.ഡബ്ല്യു/എം.എൽ.എ-എസ്.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സിവിൽ പ്രവൃത്തികൾ നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസായ തീയതി നവംബർ 15 വൈകുന്നേരം ആറ്. ഒറിജിനൽ പ്രമാണങ്ങൾ തപാൽ വഴി ലഭിക്കേണ്ട അവസാന തീയതി നവംബർ 15 രാവിലെ പത്ത്. നവംബർ 18 ന് ഉച്ചക്ക് രണ്ടിന് ടെണ്ടർ തുറക്കും. ഫോൺ- 04994 230230. വെബ്സൈറ്റ്- www.etenders.kerala.gov.in.

ടെൻഡർ ക്ഷണിച്ചു

ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള വിവിധ അങ്കണവാടികളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമുള്ള സാധനങ്ങൾ വിതരണം നടത്തുന്നതിന് അംഗീകൃത ഏജൻസികൾ/വ്യക്തികൾ സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെൻഡർ ക്ഷണിച്ചു. ഫോൺ നമ്പർ 0484-02706695.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.