Sections

ലൈബ്രേറിയൻ, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ, മീഡിയ സ്പെഷ്യലിസ്റ്റ്, സീനിയർ റസിഡന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാസവരം

Saturday, Nov 09, 2024
Reported By Admin
Kerala government job openings in medical records and digital marketing

താത്കാലിക നിയമനം

എറണാകുളം: ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ റിക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ താത്കാലിക ഒഴിവ്. യോഗ്യത-മെഡിക്കൽ ഡോക്യുമെന്റേഷൻ/ മെഡിക്കൽ റിക്കോർഡ് ലൈബ്രേറിയൻ കോഴ്സിൽ ബിരുദ/ബിരുദാനന്തര യോഗ്യതയോ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെഡിക്കൽ റിക്കോർഡ് സയൻസിൽ ഡിപ്ലോമയോ, ഈ യോഗ്യതകളുടെ അഭാവത്തിൽ ഒരു മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ റിക്കോർഡ്സ് സൂക്ഷിക്കുന്നതിൽ പ്ലസ് ടുവിനു ശേഷം ഒരു വർഷത്തെ പരിശീലനം. അപേക്ഷകർ 41 വയസിൽ താഴെ പ്രായമുള്ളവരാകണം. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 15 ന് മുമ്പായി നേരിട്ട് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്പെഷ്യലിസ്റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/job/notification-for-the-post-of-digital-marketing-team-2/ സന്ദർശിക്കുക.

അഭിമുഖം

കൊല്ലം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി നവംബർ 13ന് രാവിലെ 11 മുതൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.