- Trending Now:
കോഴിക്കോട് കെൽട്രോൺ നോളഡ്ജ് സെന്ററിൽ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കമ്പ്യൂട്ടർ ഹാർഡ്വെയർ, ഗ്രാഫിക്ക് ഡിസൈൻ, കമ്പ്യൂട്ടർ പ്രോഗ്രാമിങ് തുടങ്ങിയ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04952301772, 8590605275.
കോഴിക്കോട് മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയിൽ ഐഎംസി നടത്തുന്ന വെക്കേഷൻ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, സ്കെച്ചപ്പ്, ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് സോഫ്റ്റ്വെയറുകളിൽ രണ്ട് മാസം ദൈർഘ്യമുള്ള എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ആന്റ് ഡിജിറ്റൽ ഡിസൈനിംഗ് കോഴ്സിലേക്കും സ്കെച്ചപ്പ്, ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് സോഫ്റ്റ്വെയറുകളിൽ ഒന്നര മാസം ദൈർഘ്യമുള്ള ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16. യോഗ്യത- എസ്എസ്എൽസി. ഫോൺ -9447311257, 7559858493.
മല്ലപ്പളളി കെൽട്രോൺ നോളജ് സെന്ററിൽ കുട്ടികൾക്കായി സി, സി പ്ലസ് പ്ലസ്, പൈത്തൺ തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ : 8281905525, 0469 2961525.
വഴുതക്കാട് കെൽട്രോൺ നോളജ്സെന്ററിൽ ഏപ്രിൽ 21 മുതൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മൂന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ബിഗിനേഴ്സ് കോഴ്സ് ഇൻ ജെനറേറ്റീവ് എ.ഐ, ഓപ്പറേറ്റിംഗ് സിസ്റ്റം ഫണ്ടമെന്റൽസ് ആന്റ് ഓപ്പൺ ഓഫീസ് ആനിമേഷൻ ആന്റ് വീഡിയോ എഡിറ്റിംഗ്, വെബ് അനിമേറ്റർ, ബിഗിനേഴ്സ് കോഴ്സ് ഇൻ കെൽട്രോൺ മാസ്റ്റർ കിഡ്, കെൽട്രോൺ വെബ് ഓഫീസ് ഓട്ടോമേഷൻ, ഹാർഡ് വെയർ ഫണ്ടമെന്റൽസ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക്, എന്നിവയാണ് കോഴ്സുകൾ . വിവരങ്ങൾക്ക് : ഹെഡ്ഓഫ്സെന്റർ, കെൽട്രോൺ നോളജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം ഫോൺ: 0471-2325154, 8590605260.
കൊട്ടാരക്കര കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ 15 വയസിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ ക്ലാസുകൾ സംഘടിപ്പിക്കും. 50 മണിക്കൂർ വേഡ് പ്രോസസിംഗ് ക്ലാസുകൾ ഏപ്രിൽ 21 രാവിലെ 10 ന് ആരംഭിക്കും. ഫോൺ: 0474 2919612, 9633450297.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.