Sections

റേഷന്‍ കടകള്‍ കെ-സ്റ്റോര്‍ ആകും; സേവനങ്ങള്‍ സ്മാര്‍ട്ടാകും

Sunday, May 29, 2022
Reported By admin
k store


പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മെയ് 28 സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാനത്ത് അവശ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത 1000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷന്‍ കടകള്‍ നവീകരിച്ച് സപ്ലൈകോ ഔട്ട്ലെറ്റ്, മില്‍മ ബൂത്ത്, സേവന കേന്ദ്രം, മിനി എടിഎം എന്നിവയുള്‍പ്പെടുത്തിയാണ് കെ സ്റ്റോറുകള്‍ക്ക് രൂപം നല്‍കുക. ഇത്തരം സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മെയ് 28 സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 99.14 ശതമാനം പേരും കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചത് നേട്ടമാണ്. ഇതുവഴി അനര്‍ഹമായി റേഷന്‍ കാര്‍ഡ്  കൈവശം വെയ്ക്കുന്നവരെ കണ്ടെത്താനായെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ കാലയളവിനിടെ അനര്‍ഹരില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചു പിടിക്കാനും അര്‍ഹരായവര്‍ക്ക് നല്‍കാനും സാധിച്ചു. സംസ്ഥാനത്തെ മികച്ച സപ്ലൈ ഓഫീസ്  - ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസ്, മികച്ച സപ്ലൈ ഓഫീസര്‍  -  എം എസ് ബീന (ആലപ്പുഴ  ജില്ലാ സപ്ലൈ ഓഫിസര്‍), മികച്ച താലൂക്ക് സപ്ലൈ ഓഫിസ് - മല്ലപ്പള്ളി, മികച്ച താലൂക്ക് സപ്ലൈ ഓഫിസര്‍ സാഹിര്‍ ടി (നോര്‍ത്ത് പറവൂര്‍), മികച്ച റേഷനിങ് ഇന്‍സ്‌പെക്ടര്‍ - സതീഷ് എസ് (പെരിന്തല്‍മണ്ണ) എന്നിവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു. കൂടാതെ 50 വര്‍ഷത്തിലധികമായി റേഷന്‍ ഡിപ്പോ ലൈസന്‍സികളിയായി പ്രവര്‍ത്തിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും.

 

story highlights:  Kerala Stores to be launched next month.shop owners submitted applications for K-Store (Kerala Store) which will transform ration shops into smart service


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.