Sections

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ അതിവേഗ വ്യക്തിഗത ഗ്രൂപ്പ് വായ്പകൾ നൽകുന്നു

Saturday, Sep 30, 2023
Reported By Admin
KWDC

വ്യക്തിഗത ഗ്രൂപ്പ് വായ്പകൾക്ക് അപേക്ഷിക്കാം


കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ അതിവേഗ വ്യക്തിഗത ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് 5 വർഷം തിരിച്ചടവ് കാലാവധിയിൽ 6% പലിശനിരക്കിൽ ഉദ്യോഗസ്ഥ അല്ലെങ്കിൽ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. www.kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ഇടുക്കി ജില്ലാ ഓഫീസിൽ സമർപ്പിക്കാം.

കൂടാതെ മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് 3% മുതൽ 3.5% പലിശ നിരക്കിൽ 3 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 10 ലക്ഷം രൂപ വരെയും ഹരിത കർമ്മ സേന ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0486-2291478.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.