Sections

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ തൊഴിലവസരങ്ങള്‍

Saturday, Nov 05, 2022
Reported By MANU KILIMANOOR

വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും  നിയമനം

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. വിവിധ തസ്തികകള്‍; 1. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍), 2. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍), 3. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍), 4. അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍ ഡിസൈന്‍), 5. ഡ്രാഫ്റ്റമാന്‍/ ഓവര്‍സിയര്‍, 6. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (പ്ലാനിംഗ്- സിവില്‍), 7. അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാണ്ടിറ്റി സര്‍വൈയിംഗ്), 8. അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), 9. അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലാണ് നിയമനം. നിയമന കാലാവധി ഒരു വര്‍ഷം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 12.

അപേക്ഷ ഫോം http://www.kshb.kerala.gov.in/kshbsite/ ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഇ-മെയില്‍ മുഖാന്തിരവും സമര്‍പ്പിക്കാം. ഇ-മെയില്‍: secretarykshb@gmail.com.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.