- Trending Now:
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഇടുക്കി ഓഫീസ് 2022-2023 വർഷക്കാലയളവിൽ ഒബിസി, മുസ്ലിം, ക്രിസ്ത്യൻ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴിൽ വായ്പ, വീട് അറ്റകുറ്റപ്പണി വായ്പ, വിവാഹ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യസ വായ്പ, വാഹന വായ്പ എന്നിവ 6 ശതമാനം മുതൽ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com എന്ന കോർപ്പറേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ പൈനാവിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ : 04862-232363, 232364.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.