- Trending Now:
സമ്പദ്വ്യവസ്ഥയുടെ പുരോഗതിയും സമൂഹങ്ങളുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള നൂതനമായ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയിൽ കേരളവും ഭാഗഭാക്കായി. കേരളത്തിന്റെ നവീന കമ്പനികളിലൂടെ ആഗോള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കളമശ്ശേരിയിൽ നടന്ന ജി20-ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് നാഷണൽ റോഡ്ഷോ. ഇൻകുബേറ്ററുകൾ, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ, എയ്ഞ്ചൽ നെറ്റ്വർക്കുകൾ, സ്റ്റാർട്ടപ്പ് സ്ഥാപകർ, മെന്റർമാർ, വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ റോഡ്ഷോയുടെ ഭാഗമായി.
G20-DIA റോഡ്ഷോ പരമ്പരയിലെ എട്ടാമത്തെ വേദിയായിരുന്നു കൊച്ചി. സൂറത്ത് (ഗുജറാത്ത്), ഇൻഡോർ (മധ്യപ്രദേശ്), ഭുവനേശ്വർ (ഒഡീഷ), ചെന്നൈ തമിഴ്നാട്, ബാംഗ്ലൂർ (കർണാടക), ഇംഫാൽ (മണിപ്പൂർ), ഗ്രേറ്റർ നോയിഡ (ഉത്തർപ്രദേശ്) എന്നിവയായിരുന്നു നേരത്തെയുള്ള സ്ഥലങ്ങൾ.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ്വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജായിരുന്നു മുഖ്യസംഘാടകർ. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ നടന്ന റീജിയണൽ മീറ്റിൽ ഇൻകുബേറ്റഡ് സ്ഥാപനങ്ങളുടെ ഉൽപ്പന്ന ഷോകേസിന് പുറമെ നാല് സെഷനുകളും മൂന്ന് പാനൽ ചർച്ചകളും അവതരിപ്പിച്ചു. 'Digital Solutions to Solve Global Challenges' എന്ന് പേരിട്ട പരിപാടി കേരള സ്റ്റാർട്ടപ്പ് മിഷനും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ചേർന്നാണ് സംഘടിപ്പിച്ചത്. മൈറ്റി സ്റ്റാർട്ടപ്പ് ഹബ്ബുമായി സഹകരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നടത്തിയ പരിപാടി എഡ്-ടെക്, ഹെൽത്ത്-ടെക്, അഗ്രി-ടെക്, ഫിൻ-ടെക്, സെക്യുർ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, സർക്കുലർ ഇക്കോണമി എന്നിവയാണ് ആറ് നിർണായക തീമുകളായി കണ്ടെത്തിയത്.
മാർക്കറ്റ് ആക്സസ്, കോർപ്പറേറ്റ് കണക്ഷൻസ്, ഇൻവെസ്റ്റർ കണക്ഷൻസ്, സ്കില്ലിംഗ്, നെറ്റ്വർക്കിംഗ് സെഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന G20-DIA ഈ ഓഗസ്റ്റ് 16 ന് ബെംഗളൂരുവിൽ നടക്കുന്ന ത്രിദിന ഉച്ചകോടിയോടെ അവസാനിക്കും. G20 രാജ്യങ്ങളിൽ നിന്നും ഒമ്പത് അതിഥി രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തം പരിപാടിയിൽ കാണും. അതേസമയം ലോകമെമ്പാടുമുള്ള 174 സ്റ്റാർട്ടപ്പുകൾക്ക് ഷോകേസ് ചെയ്യുന്നതിനും സപ്പോർട്ടിനുമുളള അവസരമാണ് G20-DIA ഒരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.