- Trending Now:
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്
തുടര്‍ച്ചയായി മൂന്നാം തവണയും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്‌ക്കാരം നേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021ലെ ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരത്തിനാണ് കേരളം അര്‍ഹമായത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്.
കെഎസ് യു എം ഫണ്ടിംഗ് ഇവാഞ്ചലൈസേഷന്‍ ഗ്ലോബല്‍ ലിങ്കേജസ് ഡയറക്ടര്‍ പി.എം.റിയാസ്, ബിസിനസ് ലിങ്കേജസ് സ്റ്റാര്‍ട്ടപ്പ് ലൈഫ് സൈക്കിള്‍ ഐടി മേധാവി അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, ഗവണ്‍മെന്റ് ആസ് എ മാര്‍ക്കറ്റ്‌പ്ലേസ് മേധാവി ജി. വരുണ്‍ എന്നിവര്‍ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് ചാമ്പ്യന്‍ പുരസ്‌ക്കാരങ്ങളും ഏറ്റുവാങ്ങി.
കെഎസ് യുഎം രജിസ്റ്റര്‍ ചെയ്ത 3,800 സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമേ വനിതകള്‍ നേതൃത്വം നല്‍കുന്ന 20ലധികം സ്റ്റാര്‍ട്ടപ്പുകളും കേരളത്തിനുണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡിജിറ്റല്‍ ഹബ്ബ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള ഗവണ്‍മെന്റ് ആസ് എ മാര്‍ക്കറ്റ്‌പ്ലേസ് പദ്ധതി എന്നിവ പരിഗണിച്ചാണ് കേരളത്തിന് അംഗീകാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.