Sections

കെഎസ് യുഎമ്മിന്റെ ലീപ് കോ-വർക്കിംഗ് സ്പേസ് മഞ്ചേരി സിൽകുബേറ്ററിൽ

Friday, Sep 13, 2024
Reported By Admin
LEAP Co-Working Space at Silcube Center, Manjeri, Kerala with modern facilities.

മലപ്പുറം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ ലീപ് കൊ-വർക്കിംഗ് സ്പേസ് മഞ്ചേരിയിലെ സിൽകുബേറ്ററിൽ ആരംഭിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് കമ്പനിയായ സിൽമണി രൂപീകരിച്ച സൊസൈറ്റിയായ സിൽകുബേറ്റർ മഞ്ചേരി കാമ്പസിലാണ് ഇത് പ്രവർത്തിക്കുന്നത്.

അമേരിക്കൻ വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും, എച് ആർ, ഐടി, എന്നിവയ്ക്കുള്ള പിന്തുണയും ഇവിടെയുള്ള കമ്പനികൾക്ക് ഇവർ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപക കൂടിക്കാഴ്ചകൾ, സാമ്പത്തിക-നിയമ ഉപദേശം, മാർക്കറ്റിംഗ് സഹായം, എന്നിവ ലീപ് സെൻററിൽ ഉണ്ടാകും.

സ്റ്റാർട്ടപ് കമ്പനികൾക്ക് സംരക്ഷണവും വളരാനുള്ള സാഹചര്യവും സൃഷ്ടിക്കുക, സംരംഭകരെ പിന്തുണയ്ക്കുന്നവർക്കുള്ള പരിശീലനവും മാർഗനിർദ്ദേശവും നൽകുക, ബിസിനസ്സ് മെൻററിംഗ് സെഷനുകൾ, നെറ്റ്വർക്കിംഗ് ഇവൻറുകൾ, ഹാക്കത്തോണുകൾ, ഓറിയൻറേഷൻ പ്രോഗ്രാമുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുക, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാനേജ്മെൻറ് തുടങ്ങിയ മാർക്കറ്റിംഗ് സഹായം നൽകൽ, സംരംഭകത്വത്തിനും പുതിയ സാങ്കേതികവിദ്യകൾക്കും പ്രോത്സാഹനം നൽകുക, യുവ സംരംഭകരെ വളർത്തുന്നതിനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലീപ് കൊ-വർക്കിംഗ് സ്പേസിലൂടെ ഉദ്ദേശിക്കുന്നത്.

ജിം, ഡൈനിംഗ് ഹാൾ, കഫത്തേരിയ, മീറ്റിംഗ് ഹാൾ, സ്യൂട്ട് റൂമുകളും ഇതിൻറെ ഭാഗമായുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.