- Trending Now:
കോഴിക്കോട്: മെഡിക്കൽ കോളേജുകളിലെ കേരള സ്റ്റാർട്ടപ്പ് മിഷൻറെ സംസ്ഥാനത്തെ ആദ്യ ലീപ് കൊ-വർക്കിംഗ് സ്പേസ് നാളെ (ശനിയാഴ്ച) വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആരംഭിക്കും. കെഎസ് യുഎം സിഇഒ അനൂപ് അംബിക സെൻററിൻറെ ഉദ്ഘാടനം നിർവഹിക്കും.
ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പർ എന്നതിൻറെ ചുരുക്കപ്പേരാണ് ലീപ്. നൂതനത്വം,സംരംഭക ശൃംഖല എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പ മിഷൻ ലീപ് പദ്ധതി നടത്തി വരുന്നത്. ചുരുങ്ങിയ ചെലവിൽ സ്റ്റാർട്ടപ്പുകൾക്ക് കൊ-വർക്കിംഗ് സ്പേസുകൾ ഉപയോഗിക്കാവുന്നതാണ്.
വയനാട്ടിലെ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഐനെസ്റ്റ് ബയോ ഇൻകുബേഷൻ സെൻററിലാണ് ലീപ് സെൻറർ ആരംഭിക്കുന്നത്. ശൈശവദശയിലുള്ള ബയോ സ്റ്റാർട്ടപ്പുകൾക്ക് മികച്ച അവസരമായിരിക്കും ഇതിലൂടെ കൈവരുന്നതെന്ന് കെഎസ് യുഎം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.