- Trending Now:
സംസ്ഥാന സർക്കാർ 2017 ൽ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് ലോട്ടറി ചലഞ്ച് സംഘടിപ്പിക്കുന്നത്
വ്യാജ ലോട്ടറി തിരിച്ചറിയാൻ സാധിക്കുന്ന സ്റ്റാർട്ടപ്പ് സാങ്കേതിക വിദ്യ തേടി കേരളാ ലോട്ടറി വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും. സംസ്ഥാനത്തെ വ്യാജലോട്ടറി കണ്ടെത്തുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ലോട്ടറി വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും സ്റ്റാർട്ടപ്പുകൾക്കായി ലോട്ടറി ചലഞ്ച് -'Lottery Challenge'- സംഘടിപ്പിക്കുന്നു. ലോട്ടറി വകുപ്പിൻറെ പ്രധാനപ്പെട്ട രണ്ട് പ്രശ്‌നങ്ങൾക്കാണ് ചലഞ്ചിലൂടെ പരിഹാരം കാണേണ്ടത്.
വ്യാജലോട്ടറി കഴിഞ്ഞ കുറേക്കാലമായി ലോട്ടറി വകുപ്പ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നമാണ്. അത് തിരിച്ചറിയാൻ സമയമെടുത്തുള്ള പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. നിലവിൽ ഓരോ ടിക്കറ്റും മനുഷ്യവിഭവശേഷി ഉപയോഗിച്ച് പ്രത്യേകം പരിശോധിച്ചാണ് സമ്മാനമുൾപ്പെടെ നൽകുന്നത്. ഇത് വളരെ സമയമെടുക്കുന്ന പ്രക്രിയയാണ്.
അസാപ് കേരളയുടെ മെഡിക്കൽ കോഡിങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം... Read More
വ്യാജലോട്ടറി തിരിച്ചറിയാൻ സാധിക്കുന്നതും QR കോഡ് സ്‌കാൻ ചെയ്യാൻ കഴിയുന്നതുമായ യന്ത്രമാണ് ചലഞ്ചിലൂടെ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിലൂടെ ലോട്ടറിയുടെ സാധുത വേഗത്തിൽ കൃത്യമായി പരിശോധിക്കാനാകണം. ഇതിലൂടെ സമയലാഭവും, ഒപ്പം കുറ്റമറ്റ സേവനവും നൽകാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനു പുറമെ സംസ്ഥാനത്തെ 35 ലോട്ടറി ഓഫീസുകളിൽ നിന്നായി ഓരോ ദിവസവും നറുക്കെടുക്കുന്ന ടിക്കറ്റുകളിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്യുന്നതിനുള്ള സൗകര്യവും യന്ത്രത്തിലുണ്ടായിരിക്കണം. ശരാശരി ഒരു ദിവസം മൂന്ന് ലക്ഷം ടിക്കറ്റുകളാണ് സ്‌കാൻ ചെയ്യേണ്ടത്.
നിലവിൽ ജീവനക്കാർ സ്വയം ചെയ്യുന്ന ഈ പ്രക്രിയകൾ യന്ത്രസഹായത്തോടെ ചെയ്യാനാണ് ലോട്ടറി വകുപ്പ് ഉദ്ദേശിക്കുന്നത്. വളരെ പെട്ടന്ന് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുകയാണെങ്കിൽ അത് വഴി സമ്മാനത്തുക നൽകുന്നത് വേഗത്തിലും, എളുപ്പവുമായി നടക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർ; അപേക്ഷകൾ ക്ഷണിച്ചു... Read More
KSUM സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ മേഖലയിലെ സാങ്കേതികസേവനങ്ങളുടെ കരാർ ലഭ്യമാക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ 2017 ൽ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് ലോട്ടറി ചലഞ്ച് സംഘടിപ്പിക്കുന്നത്. കെഎസ് യുഎമ്മിൽ ഇൻകുബേറ്റ് ചെയ്തതോ, യുണീക് ഐഡിയുള്ളതോ ആയ സ്റ്റാർട്ടപ്പുകൾക്കാണ് ഇതിൽ പങ്കെടുക്കാനാകുന്നത്.
താത്പര്യമുള്ള സ്റ്റാർട്ടപ്പുകൾ https://startupmission.kerala.gov.in/pages/lotterychallenge എന്ന ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്. ആഗസ്റ്റ് 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.