Sections

ഇന്നൊവേഷന്‍ ചലഞ്ചുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍; ലക്ഷങ്ങള്‍ നേടാം

Tuesday, Apr 05, 2022
Reported By admin
innovation

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 10 ലക്ഷം, എട്ട് ലക്ഷം, മൂന്നു ലക്ഷം രൂപ വീതം ലഭിക്കും


രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ദേശീയ റിസര്‍ച്ച് ഇന്നവേഷന്‍ ചലഞ്ചുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കേന്ദ്ര സര്‍ക്കാരിന്റെ സ്ട്രാറ്റജിക് അലയന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെ, രാജ്യത്തെ പ്രധാന സഹകരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്.

കെഎസ്യുഎമ്മിന്റെ റിസര്‍ച്ച് ഇന്നോവേഷന്‍ നെറ്റ് വര്‍ക്ക് കേരള (RINK) പദ്ധതിയുടെ ഭാഗമായാണ് ദേശീയ റിസര്‍ച്ച് ഇന്നവേഷന്‍ ചലഞ്ച്. ഗവേഷണ കേന്ദ്രീകൃത ആശയങ്ങളെ വാണിജ്യപരമായി ലാഭക്ഷമതയുള്ള ഉല്‍പ്പന്നങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനുളള ശ്രമമാണ് റിങ്ക് വിഭാവനം ചെയ്യുന്നത്.

ആര്‍ക്കൊക്കെ പങ്കെടുക്കാം

സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ക്കാണ് അപേക്ഷിക്കാനര്‍ഹതയുള്ളത്. മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നൂതനാശയങ്ങള്‍, ഉത്പന്നമാതൃകകള്‍, എന്നിവ മത്സരത്തില്‍ അവതരിപ്പിക്കാം.ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 10 ലക്ഷം, എട്ട് ലക്ഷം, മൂന്നു ലക്ഷം രൂപ വീതം ലഭിക്കും. 

സ്‌പേസ് സയന്‍സ്, കൃഷി, ഹെല്‍ത്ത്‌കെയര്‍, ലൈഫ് സയന്‍സ്, സ്മാര്‍ട്ട് സിറ്റി, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, കണ്‍സ്യൂമര്‍ ടെക്, ആയുര്‍വേദം എന്നീ മേഖലകളില്‍ ആണ് ഇന്നവേഷന്‍ ചലഞ്ച് നടക്കുന്നത്. റിസര്‍ച്ച് ചലഞ്ചില്‍ നിന്നും തെരഞ്ഞെടുക്കുന്ന 15 നൂതനാശയങ്ങള്‍ ഗവേഷണ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് പരിഗണിക്കും. 25 ലക്ഷം രൂപയാണ് ഇന്‍കുബേഷന്‍ പ്രോഗ്രാമിന് നീക്കി വച്ചിട്ടുള്ളത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നു മുമ്പായി https://startupmission.kerala.gov.in/pages/nric എന്ന വെബ്‌സൈറ്റിലൂടെ
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.