Sections

കേരള സ്റ്റാർട്ടപ്പ് മിഷൻ ഐഡിയ ഗ്രാന്റ് പദ്ധതി; അപേക്ഷ ക്ഷണിച്ചു

Tuesday, Jul 18, 2023
Reported By admin
ksum

അവലോകനം ചെയ്ത് അന്തിമ വിജയികൾക്ക് ഐഡിയ ഗ്രാൻറുകൾ വിതരണം ചെയ്യും


കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പിലാക്കുന്ന വിദ്യാർത്ഥികൾക്കുള്ള  ഐഡിയ ഗ്രാൻറ് പദ്ധതിയുടെ നടത്തിപ്പിനായി ഏജൻസിയെ ക്ഷണിക്കുന്നു.  ഐഡിയ ഗ്രാൻറിന് മികച്ച ആശയങ്ങൾ കണ്ടെത്താൻ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഏജൻസിയെ തേടുന്നത്. സംസ്ഥാന സർക്കാരിൻറെ ഇന്നവേഷൻ ഗ്രാൻറ് പദ്ധതിയുടെ ഭാഗമായാണ് ഐഡിയ ഗ്രാൻറ് നല്കുന്നത്.

കെഎസ് യുഎമ്മിൻറെ ഒരു വർഷം നീളുന്ന ഐഡിയ ഫെസ്റ്റിൻറെ ഭാഗമായി നൂതന ആശയങ്ങളുള്ള വിദ്യാർത്ഥികളെ പ്രാദേശികതലത്തിൽ തന്നെ കണ്ടെത്തുകയും പദ്ധതിയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഏജൻസി കണ്ടെത്തുന്ന വിദ്യാർത്ഥികളുടെ  ആശയങ്ങൾ KSUM അവലോകനം ചെയ്ത് അന്തിമ വിജയികൾക്ക് ഐഡിയ ഗ്രാൻറുകൾ വിതരണം ചെയ്യും.

ഐഡിയ ഗ്രാൻറ് പദ്ധതിയുടെ നടത്തിപ്പിനായി കെഎസ് യുഎം അംഗീകൃത ഐഇഡിസികൾക്കോ കെഎസ് യുഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ള TBI (ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ), ഡിപ്പാർട്‌മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി അംഗീകാരമുള്ള ടിബിഐ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സെക്ഷൻ 8 കമ്പനികൾ, ഡിഎസ്ടി ടിബിഐ, രജിസ്റ്റർ ചെയ്തിട്ടുള്ള പൂർവ വിദ്യാർത്ഥി സംഘടനകൾ എന്നിവയ്ക്ക് അപേക്ഷിക്കാം.

ഐഡിയ ഗ്രാന്റ്

വിദ്യാർത്ഥികൾക്കും അവരുടെ സ്റ്റാർട്ടപ്പുകൾക്കും അവരുടെ നൂതന ആശയങ്ങൾ ഒരു സംരംഭമായി വികസിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയാണ് ഐഡിയ ഗ്രാൻറ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉത്പന്ന മാതൃകയോ ഉത്പന്നമോ വികസിപ്പിക്കുന്നതിനും സംരംഭക ആശയത്തെ ഒരു സ്റ്റാർട്ടപ്പായി രജിസ്റ്റർ ചെയ്യുന്നതിനുമാണ് ധനസഹായം നല്കുന്നത്.

കേരള സ്റ്റാർട്ടപ്പ് മിഷൻറെ https://startupmission.kerala.gov.in/tenders  വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 30.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.