- Trending Now:
കൊച്ചി: നവംബറിൽ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുകളിൽ ഒന്നായ ഹഡിൽ ഗ്ലോബലിൻറെ പ്രചരണാർത്ഥം കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന ഹഡിൽ ഗ്ലോബർ റോഡ് ഷോയ്ക്ക് ഇന്ന് തുടക്കമാകും. കേരള സ്റ്റാർട്ടപ്പ് മിഷൻറെ കളമശേരിയിലെ കാമ്പസിൽ വൈകീട്ട് 3 മണിക്കാണ് റോഡ് ഷോ നടക്കുന്നത്.
ഹഡിൽ ഗ്ലോബലിനെക്കുറിച്ച് കൂടുതലറിയാനും സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുക, സ്വന്തം നൂതനാശയങ്ങൾ അവതരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ റോഡ് ഷോയിലുണ്ടാകും. ksum.in/HGRoadshow എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് റോഡ് ഷോയിൽ പങ്കെടുക്കാം.
ആഗസ്റ്റ് 24 ശനിയാഴ്ച കോഴിക്കോട് യുഎൽ സൈബർപാർക്കിലും 27, ചൊവ്വാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലൂമാണ് റോഡ് ഷോ നടക്കുന്നത്.
നവംബർ 28, 29, 30 എന്നീ തിയതികളിൽ തിരുവനന്തപുരത്താണ് ഹഡിൽ ഗ്ലോബൽ സമ്മേളനം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.