- Trending Now:
വ്യാവസായികാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന ആശയങ്ങള്‍ തേടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സര്‍വകലാശാലകളിലേക്ക് എത്തുന്നു. ഇവ നടപ്പാക്കാന്‍ ധനസഹായവും മിഷന്‍ നല്‍കും. കേരള സര്‍വകലാശാലയുടെ ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചപ്പോഴാണ് വിദ്യാര്‍ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രാവര്‍ത്തികമാക്കാമെന്ന് മിഷനു ബോധ്യമായത്. 15 നൂതനാശയങ്ങള്‍ ഇവിടെ കണ്ടെത്തി.
രാജ്യത്തെ സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ നൂതനമായ ആശയങ്ങളുടെ പട്ടികയില്‍ കേരളം എട്ടാമതാണ്. ഒന്നാമത് കര്‍ണാടക. കേരളത്തിന്റെ സ്ഥാനം ഉയര്‍ത്തുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ് മിഷന്‍ സി ഇഒ അനൂപ്.ബി.അംബികയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘ മാണ് സര്‍വകലാശാലകള്‍സന്ദര്‍ശിക്കുന്നത്.
കേരളയില്‍ കണ്ടെത്തിയ ചില ആശയങ്ങള്‍: പ്രമേഹരോഗികളുടെ ശരീരത്തിലെ മുറിവുണക്കുന്ന ബാന്‍ഡേജ്, തുണികളിലും ഭക്ഷ്യവസ്തുക്കളിലും ചേര്‍ക്കുന്ന നിറം ഖരമാലിന്യത്തില്‍ നിന്ന്, നെല്‍വയലിലെ കീടങ്ങളെ നശിപ്പിക്കുന്ന ബയോ ത്രീഡി പ്രിന്റര്‍.
ഇത്തരം ആശയങ്ങളുണ്ടങ്കില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമൊക്കെ സ്റ്റാര്‍ട്ടപ് മിഷന്റെ ധന സഹായം ലഭിക്കും. വിവരങ്ങള്‍ https://grants.star.startupmission.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.