Sections

തൊഴില്‍രഹിതര്‍ക്ക് സംരംഭം തുടങ്ങാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ 20% സബ്‌സിഡിയോടെ വായ്പ

Tuesday, Nov 30, 2021
Reported By admin
employment exchange

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നിരവധി സ്വയം തൊഴില്‍ വായ്പ പദ്ധതികളാണ് നടപ്പിലാക്കുന്നത്

 

ഒരു സ്വയം തൊഴില്‍ കണ്ടെത്താനും അതിലൂടെ വരുമാനം നേടി സ്വന്തം കാലില്‍ നില്‍ക്കാനും ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത് ?.ഒറ്റയ്‌ക്കോ കൂട്ടായോ പോലും ഇത്തരത്തില്‍ ചെറിയൊരു സംരംഭം ആരംഭിക്കാന്‍ കൈയ്യില്‍ മതിയായ മൂലധനം ഇല്ലെന്ന ഒറ്റക്കാരണത്താല്‍ പ്രതിസന്ധിയില്‍ ആയവരെ സഹായിക്കാന്‍ സംസ്ഥാനത്ത് എംപ്ലോയ്മമെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഉണ്ട്.എങ്ങനെയെന്നല്ലെ ?

കേരളത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നിരവധി സ്വയം തൊഴില്‍ വായ്പ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ചെറിയ വ്യവസായ യൂണിറ്റുകള്‍ക്കായി പദ്ധതി ചെലവിന്റെ 20 ശതമാനം വരെ സബ്‌സിഡിയും ലഭിക്കുമത്രെ.ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജില്ലാ എംപ്ലോയിമെന്റ് ഓഫീസിലെ സെല്‍ഫ് എംപ്ലോയിമെന്റ് ഓഫീസര്‍ക്കോ അപേക്ഷ നല്‍കാവുന്നതാണ്.ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് പദ്ധതി വഴി ഗ്രാന്റും സബ്‌സിഡിയും ഉണ്ട്.വിധവകള്‍,വിവാഹമോചിതര്‍,എസ്സി,എസ്ടി വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ളതാണ് ശരണ്യ പദ്ധതി.21നും 55നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് കൈവല്യ.


വര്‍ഷങ്ങളായി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികള്‍ക്ക് നല്‍കുന്ന വായ്പ പദ്ധതിയാണ് നവജീവന്‍.50 മുതല്‍ 60 വയസുവരെ പ്രായമുള്ള അപേക്ഷകര്‍ക്കാണ് വായ്പയ്ക്ക് അര്‍ഹതയുള്ളത്.50000 രൂപ വരെ വായ്പ അനുവദിക്കും ധനസ്ഥാപനങ്ങളിലൂടെയാണ് വായ്പ അനുവദിക്കുന്നത് 25 ശതമാനം പരമാവധി 12500 രൂപ വരെ സബ്‌സിഡിയായി ലഭിക്കും.വായ്പ തുക കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കാണ് സബ്‌സിഡിയ്ക്ക് അര്‍ഹതയുള്ളത്.സംയുക്ത സംരംഭങ്ങള്‍ക്കും ഈ വായ്പയ്ക്ക് യോഗ്യതയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://employment.kerala.gov.in/schemes/

നവജീവന്‍,കൈവല്യ,ശരണ്യ,കെസ്‌റു തുടങ്ങി ഒരുപാട് വായ്പ പദ്ധതികളാണ് സംസ്ഥാനത്ത് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് നടപ്പിലാക്കിയിട്ടുള്ളത് ഇക്കൂട്ടത്തില്‍ സംരംഭം ആരംഭിക്കാന്‍ ഏറ്റവും പ്രയോജനപ്പെടുത്താവുന്ന ഒരു സ്‌കീം തന്നെയാണ് കെ.ഇ.എസ്.ആര്‍.യു(കെസ്‌റു).


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ക്കുള്ള വായ്പ പദ്ധതിയാണ് കെസ്‌റു.സ്വയം തൊഴിലിനായി വ്യക്തികള്‍ക്ക് 1 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു.ഒറ്റയ്‌ക്കോ കൂട്ടമായോ സംരംഭം തുടങ്ങാം.21 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് വായ്പയ്ക്ക് അര്‍ഹതയുള്ളത്.വായ്പ തുകയുടെ 10 ശതമാനം അപേക്ഷകന്റെ വിഹിതമായി കണ്ടെത്തേണ്ടതുണ്ട്.പക്ഷെ ഈ തുകയ്ക്ക് പദ്ധതി നിര്‍ബന്ധം പിടിക്കുന്നില്ല.

G.O.(P)No.40/99/Labour dated 30.03.1999ല്‍ അനുവദിച്ച പദ്ധതിയാണ് കെസ്‌റു.ഇതനുസരിച്ച് നല്‍കുന്ന വായ്പ തുകയുടെ 20 ശതമമാനം തൊഴില്‍ വകുപ്പിലൂടെ സര്‍ക്കാര്‍ സബ്‌സിഡിയായി കരുതും ഇതും കൃത്യമായി തുക തിരിച്ചടയ്ക്കുന്ന അപേക്ഷകര്‍ക്കാകും സൗകര്യം.ഗുണഭോക്താവിന്റെ പങ്കാളിയോ,അല്ലെങ്കില്‍ മാതാപിതാക്കളോ ആകും ഗ്യാരണ്ടറാകുക.

അപേക്ഷകന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയരുത് എന്ന് നിബന്ധനയുണ്ട്.

ആരംഭിക്കാന്‍ പോകുന്ന സംരംഭത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരും.ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്കാകും ലോണിന് സാധ്യത.

ആരംഭിക്കാന്‍ പോകുന്ന സംരംഭത്തിന് വേണ്ട വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.അതുപോലെ പ്രത്യേകിച്ച് പ്രൊഫഷണല്‍ യോഗ്യത ഐടിഐ/ഐടിസി യോഗ്യതയുള്ളവര്‍ക്ക് വായ്പയ്ക്ക് മുന്‍ഗണന ലഭിക്കും.കെസ്‌റുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയില്ല.

അപേക്ഷ ഫോമുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ സൗജന്യമായി ലഭിക്കും.വില്ലേജ് ഓഫീസറില്‍ നിന്ന് സര്‍ട്ടിഫൈ ചെയ്ത വരുമാന സര്‍ട്ടിഫിക്കേറ്റും പ്രൊജക്ട് റിപ്പോര്‍ട്ടും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കുന്ന പ്രാഥമിക പരിശോധനയ്ക്ക് ശേഷം യോഗ്യതയുള്ള അപേക്ഷകള്‍ സൂക്ഷമപരിശോധനയ്ക്കായി ബന്ധപ്പെട്ട ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലേക്ക് കൈമാറുന്നു.

ഇവിടെ നിന്നും പരിശോധന പൂര്‍ത്തിയാക്കുന്ന അപേക്ഷകള്‍,ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജില്ലാ കമ്മറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കും.നാഷണലൈസ്ഡ് ബാങ്കുകള്‍,ജില്ല കോ ഓപ്പറേറ്റീവ് ബാങ്കുകള്‍,ഷെഡ്യൂള്‍ഡ് ബാങ്കുകള്‍,കെഎസ്എഫ്ഇ തുടങ്ങിയവ വഴിയാകും വായ്പ അനുവദിക്കുക.

കെസ്‌റു ഗുണഭോക്താക്കള്‍ക്ക് തൊഴിലില്ലായ്മ അനുകൂല്യങ്ങള്‍ ലഭിക്കില്ല.അതുപോലെ താല്‍ക്കാലിക ഒഴിവുകള്‍ക്കായി പരിഗണിക്കുകയും ഇല്ല.സ്ഥിര ഒഴിവുകള്‍ക്ക് പരിഗണിക്കുകയും ചെയ്യും.കൂടുതല്‍ കെസ്‌റുവിനെ കുറിച്ചറിയാന്‍ https://employment.kerala.gov.in/kesru/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.