- Trending Now:
'കേരള സവാരി' അടുത്ത മാസം മുതല്‍ തലസ്ഥാന നിരത്തുകളിലെത്തും
പ്രാരംഭ തടസ്സങ്ങള്‍ക്ക് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി-ഓട്ടോ സര്‍വീസ് 'കേരള സവാരി' ജൂണ്‍ ആദ്യവാരം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി (കെഎംടിഡബ്ല്യുഡബ്ല്യുഎഫ്) ബോര്‍ഡിന്റെ ഒരു സംരംഭമായ 'കേരള സവാരി' പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, സംസ്ഥാന ഐടി മിഷന്‍ എന്നിവയുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെയാണ് നടപ്പാക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐടിഐ) ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ജിപിഎസ് സേവനം ലഭ്യമാകുന്ന മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പുറത്തിറക്കും.
''100 ഓട്ടോകളും ടാക്സികളും ഉപയോഗിച്ച് പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നുവെങ്കിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു പരസ്യവുമില്ലാതെ, ഞങ്ങള്‍ക്ക് 250 ലധികം അപേക്ഷകള്‍ ലഭിച്ചു, അവ സമഗ്രമായി പരിശോധിച്ചുവരികയാണ്, ''അഡീഷണല്‍ ലേബര്‍ കമ്മീഷണറും കെഎംടിഡബ്ല്യുഡബ്ല്യുഎഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രഞ്ജിത്ത് പി മനോഹര്‍ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ടാണ് ആപ്പിന്റെ പ്രവര്‍ത്തനം.സ്ത്രീ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് KMTWWF ബോര്‍ഡ് കൂടുതല്‍ കൂടുതല്‍ വനിതാ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരെ 'കേരള സവാരി'യില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നു.എന്റോള്‍മെന്റിന് മുമ്പ് പോലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെ ഡ്രൈവര്‍മാരുടെ സമഗ്രമായ പശ്ചാത്തല പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'കേരള സവാരി'യുടെ കീഴിലുള്ള ടാക്‌സികളുടെയും ഓട്ടോകളുടെയും സഞ്ചാരം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കും.
വരുമാനത്തിന്റെ 25 ശതമാനത്തിലധികം ഈടാക്കുന്ന സ്വകാര്യ ടാക്സി-ഓട്ടോ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഈ സംരംഭത്തിന്റെ ഭാഗമാകുന്ന ഡ്രൈവര്‍മാരില്‍ നിന്ന് വരുമാനത്തിന്റെ 8% മാത്രമേ ഈടാക്കുകയുള്ളു.പൈലറ്റ് പ്രോജക്റ്റിന്റെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയ ശേഷം, 'കേരള സവാരി' മറ്റ് നഗരങ്ങളിലും തുടര്‍ന്ന് ചെറിയ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.