Sections

കേരള സവാരി രജിസ്ട്രേഷൻ ഇന്ന് ഫോർട്ട് കൊച്ചിയിൽ

Saturday, Jun 17, 2023
Reported By Admin
Kerala Savari

'കേരള സവാരി'യുടെ ഡ്രൈവർമാർക്കുള്ള തത്സമയ രജിസ്ട്രേഷൻ ക്യാമ്പ്


സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ/ടാക്സി സംരംഭമായ, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചതും എറണാകുളത്ത് ഉടൻ ആരംഭിക്കാനിരിക്കുന്ന 'കേരള സവാരി'യുടെ ഡ്രൈവർമാർക്കുള്ള തത്സമയ രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന് (ജൂൺ 17)  ഫോർട്ട്കൊച്ചി അസിസ്റ്റന്റ് ലേബർ ഓഫീസിൽ സംഘടിപ്പിക്കും. ഈ ക്യാമ്പിൽ എല്ലാ ഓട്ടോ, ടാക്സി ഡ്രൈവർമാരും അവരുടെ ലൈസൻസ്, ആർ.സി. എന്നിവയുമായി എത്തി രജിസ്ട്രേഷൻ നടത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 9895147102, 9895814474.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.