- Trending Now:
ഓണ സമ്മാനമെന്നു പ്രഖ്യാപിച്ച് സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിയുടെ മൊബൈല്‍ ആപ്പ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു ദിവസമായിട്ടും പ്രവര്‍ത്തനം ഇല്ലാതിരിക്കുയാണ്. ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിക്കായുള്ള ആപ്പ് ഇതുവരെ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കാനായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ പരിധിയില്‍ നടപ്പാക്കുന്ന പദ്ധതി തുടക്കത്തിലേ ഇത്തരത്തിലാകുന്നത് അതിന്റെ വിശ്വാസ്യത നഷ്ടമാകുമെന്ന് പരാതികള്‍ ഉയരുന്നു.
ഉദ്ഘാടന ദിവസം രാവിലെ ആപ്പിലെ പേയ്‌മെന്റ് സംവിധാനത്തില്‍ അപ്‌ഡേഷന്‍ വരുത്തിയെന്നും ഇതിനു ശേഷം വീണ്ടും പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പദ്ധതി നടപ്പാക്കുന്ന തൊഴില്‍ വകുപ്പ് വ്യക്തമാക്കുന്നത്. ആപ്പ് രൂപപ്പെടുത്തിയ പാലക്കാട്ടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്(ഐടിഐ) ആണ് ഈ വിശദീകരണം വകുപ്പിന് നല്‍കിയിരിക്കു ന്നത്.ഉദ്ഘാടനത്തിനു മുന്‍പേ ആപ്പ് പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടു ത്തി പരീക്ഷണം നടത്തിയിരുന്ന തായി തൊഴില്‍ വകുപ്പ് പറയുന്നു.
സ്വകാര്യ ഓണ്‍ലൈന്‍ സര്‍വീ സുകള്‍ അരങ്ങു വാഴുന്ന മേഖലയിലാണു രാജ്യത്ത് തന്നെ ആദ്യ മായി സര്‍ക്കാര്‍ സര്‍വീസ് ആരംഭിച്ചത്.എന്നാല്‍ പദ്ധതിയുടെ ആപ്പും കാത്തിരുന്ന ജനം ആകെ നിരാശ രാണ്.സ്വകാര്യ മേഖലയെ സഹായിക്കാനുള്ള കള്ളക്കളിയാണോ എന്ന സംശയവും സമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.പ്രതീക്ഷയോടെ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലേറെ ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാരും നിരാശയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.