Sections

'കേരള സവാരി' ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി

Monday, Sep 05, 2022
Reported By MANU KILIMANOOR

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് കേരള സവാരി ആരംഭിച്ചത്

 

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ 'കേരള സവാരി' ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി. ആഗസ്റ്റ് 17നാണ് സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ആപ് പ്ലേസ്റ്റോറില്‍ എത്തിയിരുന്നില്ല.ഗൂഗിള്‍ വെരിഫിക്കേഷനില്‍ നേരിട്ട കാലതാമസമാണ് ആപ്പ് വൈകാന്‍ കാരണമായത് എന്നാണ് അധികൃതരുടെ വിശദീകരണം.

യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് കേരള സവാരി ആരംഭിച്ചത്.

ഫോണ്‍ നമ്പര്‍ ഇ-മെയില്‍ കൊടുത്ത് ആപ്പ് ലോഗിന്‍ ചെയ്യാം. പൈലറ്റ് പ്രോഗ്രാം എന്ന നിലയില്‍ തിരുവനന്തപുരത്താണ് ഈ ആപ്പിന്റെ സേവനം ലഭ്യമാക്കുന്നത്. തുടര്‍ന്ന്മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓട്ടോ, ടാക്‌സി എന്നിവ ഇതുവഴി ബുക്ക് ചെയ്യാം. വളരെ ലളിതമായ ഇന്റര്‍ഫേസാണ് ആപ്പ് നല്‍കുന്നത്. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളില്‍ കേരള സവാരി എത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഡ്രൈവര്‍മാര്‍ക്ക് ജാക്കറ്റും ഐഡി കാര്‍ഡും ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേരള സവാരിയുടെ സ്റ്റിക്കര്‍ വാഹനത്തിന്റെ മുന്നിലും പിറകിലുമുണ്ടാകും. യാത്രക്കാര്‍ക്ക് ആപ്ലിക്കേഷനില്‍ പരാതി സമര്‍പ്പിക്കാനുള്ള സൗകര്യത്തിനുപുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 9072 272 208.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.