Sections

കേരളീയരായ നിക്ഷേപകരിൽ വലിയ പ്രതീക്ഷ- പി രാജീവ്

Tuesday, Nov 26, 2024
Reported By Admin
Kerala Minister P Rajeeve addressing the KSIDC Retail Sector Conference in Kozhikode.

നൂതനവിപണി ശീലങ്ങളെ പ്രതിരോധിക്കാതെ ഉപയോഗപ്പെടുത്തണം


കൊച്ചി: നിർമ്മിത ബുദ്ധിയടക്കമുള്ള നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ പുതിയ വിപണിയെ പ്രതിരോധിക്കാതെ അതിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി നടത്തിയ റിടെയിൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മാത്രമല്ല, രാജ്യത്താകമാനം ചില്ലറവിൽപന വലിയ വെല്ലുവിളികൾ നേരിടുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിർമ്മിതബുദ്ധിയും മെഷീൻ ലേണിംഗുകമടക്കമുള്ള നൂതനസാങ്കേതികവിദ്യയാണ് ഇന്ന് ഓൺലൈൻ ചില്ലറ വിൽപന രംഗത്തുള്ളത്. ഇത്തരത്തിൽ ടാർഗെറ്റാഡായ വിപണിയെ പ്രതിരോധിക്കുന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. അതിനെ ഉപയോഗപ്പെടുത്താൻ നോക്കണം. പരിമിതികളും സാധ്യതകളും തിരിച്ചറിഞ്ഞ് എത്ര മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഈ മേഖല പരിശോധിക്കേണ്ടത്. ഏറ്റവുമധികം വാങ്ങൽശേഷിയുള്ള വിപണിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള നിക്ഷേപ ഉച്ചകോടി നടത്തുന്നതിനു മുമ്പായി അതിൻറെ നിലമൊരുക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ നിലവിൽ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു. കേരളത്തിലെ സാമ്പത്തിക വ്യവസ്ഥിതിയിൽ നമ്മുടെ നാട്ടുകാരായ നിക്ഷേപകർ തന്നെയാണ് പ്രധാന സംഭാവന നൽകുന്നത്. നിക്ഷേപകർക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ വേണ്ടിയുള്ള നിയമനിർമ്മാണം, ഭേദഗതി തുടങ്ങിയവ ആദ്യപടിയായി സർക്കാർ ചെയ്തു കൊണ്ടിരിക്കുകയാണ്.

വ്യവസായലോകം സർക്കാരിൽ നിന്നെന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കുന്നതിനായാണ് 22 മുൻഗണനാ മേഖലകളെ ഉൾപ്പെടുത്തി സമ്മേളനങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പ്രഖ്യാപനവും യാഥാർഥ്യവും തമ്മിൽ എല്ലാ നിക്ഷേപസംഗമത്തിലും വലിയ അന്തരമുണ്ടാകും. ഇത് മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രഖ്യാപനം യാഥാർഥ്യബോധമുള്ളതാകണം.

പുതിയ വ്യവസായനയത്തെക്കുറിച്ചുള്ള വിശദമായ അവതരണം വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നടത്തി. ചില്ലറ മേഖലകൾക്ക് സർക്കാർ നൽകുന്ന പദ്ധതികളും ഭാവി പരിപാടികളും അദ്ദേഹം വിശദീകരിച്ചു. കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ, എം ഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ, കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ്, തുടങ്ങിയവർ സംബന്ധിച്ചു.

The panel discussion held as part of the Invest Kerala Global Summit
ഫെബ്രുവരിയിൽ നടക്കുന്ന ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി നടത്തിയ റിടെയിൽ മേഖലാ സമ്മേളനത്തിലെ പാനൽ ചർച്ച- പങ്കെടുത്തവർ L-R അസ്വാനി ലച്മന്ദ്ദാസ് ഗ്രൂപ്പ് സിഎംഡി ദീപക് എൽ അസ്വാനി, മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് എം എ മെഹബൂബ്, മെഡിവിഷൻ സ്കാൻ ഡയറക്ടർ ബെർളി സിറിയിക്, പോപ്പുലർ മോട്ടോഴ്സ് എംഡി നവീൻ ഫിലിപ്, അമാൽഗം എക്സിക്യൂട്ടീവ് ഡയറക്ടർ എസ് പി കാമത്ത്, ബ്രാഹ്മിൺസ് ഫുഡ്സ് ആൻഡ് നിറപറ ബിസിനസ് ഹെഡ് വരുൺ ദാസ്, ഹീൽ ലൈഫ് സ്ഥാപകൻ രാഹുൽ മാമ്മൻ, ഫ്രൂട്ടോമാൻസ് ഡയറക്ടർ ടോം തോമസ്

റിടെയിൽ മേഖലയിലെ സാധ്യതകളും പ്രശ്നങ്ങളും വിശകലനം ചെയ്ത് പാനൽ ചർച്ചയും നടന്നു. കെഎസ്ആർടിസി ടെർമിനലുകളുടെ വികസനത്തിൽ കൂടുതലായി പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടു വരാൻ സർക്കാർ ശ്രമിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഇവി ചാർജ്ജിംഗ് സംവിധാനം കൊണ്ടു വരണം. പ്രാദേശിക ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അക്രഡിറ്റേഷനടക്കമുള്ള കാര്യങ്ങൾ ആവശ്യമാണ്. പാക്കറ്റ് ഭക്ഷ്യവസ്തുക്കൾക്കും ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കുമിടയിലെ ജിഎസ്ടി അന്തരം പരിഹരിക്കണമെന്നും ആവശ്യമുയർന്നു. വിവിധ റിടെയിൽ മേഖലകളിൽ നൂതനസാങ്കേതികവിദ്യ മൂലം വന്ന മാറ്റങ്ങളും അവയുടെ സാധ്യതകളും പ്രശ്നങ്ങളും പാനലിസ്റ്റുകൾ സദസിനു മുന്നിൽ അവതരിപ്പിച്ചു.

അസ്വാനി ലച്മന്ദ്ദാസ് ഗ്രൂപ്പ് സിഎംഡി ദീപക് എൽ അസ്വാനി, മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡൻറ് എം എ മെഹബൂബ്, മെഡിവിഷൻ സ്കാൻ ഡയറക്ടർ ബെർളി സിറിയിക്, പോപ്പുലർ മോട്ടോഴ്സ് എംഡി നവീൻ ഫിലിപ്, അമാൽഗം എക്സിക്യൂട്ടീവ് ഡയറക്ടർ എസ് പി കാമത്ത്, ബ്രാഹ്മിൺസ് ഫുഡ്സ് ആൻഡ് നിറപറ ബിസിനസ് ഹെഡ് വരുൺ ദാസ്, ഹീൽ ലൈഫ് സ്ഥാപകൻ രാഹുൽ മാമ്മൻ, ഫ്രൂട്ടോമാൻസ് ഡയറക്ടർ ടോം തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.