- Trending Now:
102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാര്‍ശ ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന് സര്‍ക്കാരിന് പ്രതിമാസം 1516 കോടി രൂപയാണ് വേണ്ടി വരുന്നത്. എന്നാല്‍ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ചു തരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷന്‍ കൂടി കണക്കാക്കുമ്പോള്‍ പ്രതിമാസം 2830 കോടി രൂപ കണ്ടത്തേണ്ട സാഹചര്യമുണ്ടായി, സമരത്തില്‍ നിന്ന് പിന്മാറണം; റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ലെന്ന് മന്ത്രി അനിലിന്റെ ഉറപ്പ്.കേന്ദ്ര സര്‍ക്കാര്‍ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്കുള്ള കമ്മീഷന്‍ കൂടി കണ്ടെത്തേണ്ടി വന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്നും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ലെന്നും മന്ത്രി ജി.ആര്‍ അനില്‍. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഇനത്തില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 216 കോടി രൂപ അപര്യാപ്തമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാര്‍ശ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.തുക ഉടന്‍ തന്നെ ലഭ്യമാക്കി വിതരണത്തിനുള്ള നടപടി സ്വീകരിക്കും. ഈ സാഹചര്യത്തില്‍ കടയടച്ച് സമരം നടത്താനുള്ള നീക്കത്തില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ''റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന് സര്‍ക്കാരിന് പ്രതിമാസം 1516 കോടി രൂപയാണ് വേണ്ടി വരുന്നത്. എന്നാല്‍ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ചു തരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷന്‍ കൂടി കണക്കാക്കുമ്പോള്‍ പ്രതിമാസം 2830 കോടി രൂപ കണ്ടത്തേണ്ട സാഹചര്യമുണ്ടായി.
കൊവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച പി.എം.ജി.കെ.വൈ ഭക്ഷ്യ ധാന്യവിതരണം തുടരുന്നതു സംബന്ധിച്ച അനിശ്ചിതത്വമുണ്ടായിരുന്നതിനാല്‍ 2022- 23 വര്‍ഷവും തുടരുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. ഒരു ക്വിന്റല്‍ ഭക്ഷ്യ ധാന്യവിതരണത്തിന് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 239 രൂപ ചെലവാകുന്നു. എന്‍.എഫ്.എസ്.എ പദ്ധതി പ്രകാരമുള്ള ഭക്ഷ്യ ധാന്യവിതരണത്തിന് കമ്മീഷനായി ക്വിന്റലിന് 43.5 രൂപയും പി.എം.ജി.കെ.വൈ ഭക്ഷ്യ ധാന്യവിതരണത്തിന് ക്വിന്റലിന് 83 രൂപയും മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്.എന്‍.എഫ്.എസ്.എ പദ്ധതി പ്രകാരം ഒരു ക്വിന്റല്‍ ഭക്ഷ്യ ധാന്യ വിതരണത്തിന് കമ്മീഷന്‍ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 195.50 രൂപ ചെലവഴിക്കുമ്പോള്‍ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യ വിതരണത്തിന് കമ്മീഷനായി നല്‍കുന്നത് 156 രൂപയാണ്. എന്‍.എഫ്.എസ്.എ പദ്ധതി പ്രകാരമുള്ള അരി വിതരണത്തിന്റെ 81 ശതമാനം ചെലവും പി.എം.ജി.കെ.വൈ പദ്ധതി അരി വിതരണത്തിന്റെ 65 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.''-മന്ത്രി പറഞ്ഞു.
കേന്ദ്രം എഫ്.സി.ഐ മുഖേന അനുവദിക്കുന്ന ഒരു ക്വിന്റല്‍ അരിയ്ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജായി നിശ്ചയിച്ചിട്ടുള്ളത് 65 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്ര വിഹിതമാണ്. എന്നാല്‍ കേരളത്തില്‍ ഒരു ക്വിന്റല്‍ അരിയുടെ യഥാര്‍ത്ഥ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവ് 142 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ മുഖേന അനുവദിക്കുന്ന ഒരു ക്വിന്റല്‍ അരിയ്ക്ക് റേഷന്‍ വ്യാപാരി കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത് 70 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്രം നല്‍കും. എന്നാല്‍ കേരളത്തില്‍ ഒരു ക്വിന്റല്‍ അരിയുടെ വിതരണത്തിനായി സംസ്ഥാന സര്‍ക്കാരിന് കമ്മീഷന്‍ ഇനത്തില്‍ 239 രൂപ ചെലവാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.