Sections

ന്യൂഡൽഹി അന്താരാഷ്ട്ര വ്യാപാരമേള: പ്രൊപ്പോസൽ ക്ഷണിച്ചു

Thursday, Sep 26, 2024
Reported By Admin
Kerala Pavilion Design Proposal for 47th India International Trade Fair 2024.

ന്യൂ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 നടക്കുന്ന 47-ാം മത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ പവലിയൻ 250 ചതുരശ്ര മീറ്ററിൽ ഡിസൈനും ഫാബ്രിക്കേഷനും ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. ഇത്തവണത്തെ വ്യാപാരമേളയുടെ തീം 'വികസിത് ഭാരത് @ 2047' എന്നാണ്. സ്വയം പര്യാപ്തത, അഭിവൃദ്ധി, ഉന്നതി അതുപോലെ നവീനവും, സുസ്ഥിരവും എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടുള്ള ഭരണ സംവിധനത്തിലൂടെയുള്ള സാമ്പത്തിക വളർച്ചയും, സാമൂഹ്യ പുരോഗതിയുമാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

ആർട്ടിസ്റ്റ് / ഡിസൈനർമാർ തീം അടിസ്ഥാനത്തിലുള്ള ഡിസൈൻ തയ്യാറാക്കി വീഡിയോ ഫോർമാറ്റിൽ ജഡ്ജിങ് കമ്മിറ്റി മുമ്പാകെ ഒക്ടോബർ 7 ന് രാവിലെ 10.30ന് തിരുവനന്തപുരം, സെക്രട്ടേറിയറ്റിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി. ആർ. ചേമ്പറിൽ അവതരിപ്പിക്കണം. ഒരു ഏജൻസി / വ്യക്തിക്ക് ഡിസൈൻ അവതരിപ്പിക്കാൻ പരമാവധി 30 മിനിറ്റ് അനുവദിക്കും. ഡിസൈൻ, ഫാബ്രിക്കേഷൻ വർക്കുകളുടെ പ്രൊപ്പോസലിൽ വിശദമായ കോസ്റ്റ് എസ്റ്റിമേറ്റ് ഉൾപ്പെടുത്തണം. തുക പരമാവധി 50 ലക്ഷം രൂപയ്ക്കുള്ളിൽ ആയിരിക്കണം. അവതരണ ദിവസം തന്നെ പ്രൊപ്പോസൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.prd.kerala.gov.in. ഫോൺ നം.0471-2518013, 2518447, 9447971832.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.