- Trending Now:
സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കായി രണ്ടരക്കോടി രൂപ ചെലവില്‍ 10 കാറുകള്‍ കൂടി വാങ്ങാന്‍ തീരുമാനം. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. എട്ടെണ്ണം മന്ത്രിമാര്‍ക്കും രണ്ടെണ്ണം വി.ഐ.പി.കള്‍ക്കുമായി നീക്കി വെക്കും. നിലവിലുള്ള കാറുകള്‍ പഴകിയതാണെന്നും പലപ്പോഴും വഴിയില്‍ കുടുങ്ങേണ്ടി വരുന്നെന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ടൂറിസം വകുപ്പിനെ അറിയിച്ചു. ധനവകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് വാഹനങ്ങള്‍ വാങ്ങുന്നത്.
മാസം 97,429 രൂപ ജന പ്രതി'നിധി'കള്‍ക്ക് ശമ്പളം തികയുന്നില്ല... Read More
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മന്ത്രിമാരുടെ ശമ്പള വര്‍ദ്ധനവിനായും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.മഴ കെടുതിയും മഹാമാരി മൂലവും സംസ്ഥാനത്തിന് വലിയ സാമ്പത്തിക നിലല്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ചെലവ് ചുരുക്കല്‍ നടപടികള്‍ ഉണ്ടാവാത്തതിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.