Sections

വ്യാപാരി വ്യവസായികള്‍ സമര പരിപാടികളുമായി മുന്നോട്ട് തന്നെ

Tuesday, Aug 03, 2021
Reported By Ambu Senan
KVVES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് എം.കെ.തോമസ് കുട്ടി

 

തിരുവനന്തപുരം: ആഗസ്റ്റ് 9 മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് എം.കെ.തോമസ് കുട്ടി 'ദി ലോക്കല്‍ ഇക്കോണമി ന്യൂസിനോട്' പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നു വരുന്ന റിലേ ധര്‍ണ്ണയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. പതിനാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും ധര്‍ണ്ണയില്‍ പങ്കെടുക്കുന്നുണ്ട്.  

'വരുന്ന ഒന്‍പതാം തിയതി മുതല്‍ കേരളത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. അത് ഞങ്ങളുടെ ഒരു തുറക്കല്‍ സമരമാണ്.  കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. അതിന് സര്‍ക്കാരിന്റെയോ പോലീസിന്റെയോ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടികള്‍ ഉണ്ടായാല്‍ ഓഗസ്റ്റ് 10 മുതല്‍ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി രാജു അപ്‌സര തുടങ്ങിയവര്‍ മരണം വരെയും ഇവിടെ നിരാഹാരം നടത്തുക എന്നുള്ളതാണ് നാലാം ഘട്ടത്തിലെ സമര പരിപാടി' , അദ്ദേഹം പറഞ്ഞു.

ഇന്ന് നടന്ന കൊല്ലം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ  ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രെട്ടറിയുമായ ദേവരാജന്‍ അധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായ കെ എന്‍ ദിവാകരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര, ട്രഷറര്‍ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡണ്ടുമാരായ പി കുഞ്ഞാവു ഹാജി, കെ അഹമ്മദ് ഷെരീഫ്, കെ വി അബ്ദുള്‍ ഹമീദ്, കെ കെ വാസുദേവന്‍, സെക്രട്ടറിമാരായ പി സി ജേക്കബ്, എം ജെ ഷാജഹാന്‍, വൈ വിജയന്‍, ഗോപകുമാര്‍, അനീഷ് ചന്ദ്രന്‍, കബീര്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.