Sections

'കേരള മെനു അൺലിമിറ്റഡ്': ബ്രാൻഡിംഗ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Tuesday, Nov 07, 2023
Reported By Admin
Kerala Menu Unlimited

കേരളീയം 2023 ന്റെ ഭാഗമായി 'കേരള മെനു: അൺലിമിറ്റഡ്' എന്ന ബാനറിൽ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാമശ്ശേരി ഇഢലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീൻകറിയും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, പുട്ടും കടലയും, കർക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്റുകളായി അവതരിപ്പിക്കുക.

കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്പര്യത്തെ, മലയാളിയുടെ ആതിഥ്യ മര്യാദയെ ഈ കേരളീയത്തോടെ ഒരു ബ്രാൻഡായി ഉയർത്തുകയാണ് ലക്ഷ്യം. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ഭക്ഷ്യ മേള ചെയർമാൻ എ.എ റഹീം എംപി, ഒ.എസ് അംബിക എംഎൽഎ, മീഡിയ കമ്മിറ്റി ചെയർമാൻ ആർ.എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. അനാച്ഛാദന ചടങ്ങിനു ശേഷം സൂര്യകാന്തിയിലെ എല്ലാ ഫുഡ് സ്റ്റാളുകളും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.