- Trending Now:
കേരളം 2015 ന് ശേഷം പട്ടികയില്‍ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണ് 2020 ലേത്. 2015 ല്‍ 18ാം സ്ഥാനത്തായിരുന്ന കേരളം 2016 ല്‍ 20 ലേക്കും 2017 ല്‍ 21 ാം സ്ഥാനത്തേക്കും താഴ്ന്നിരുന്നു.
തിരുവനന്തപുരം: വ്യവസായ സൗഹൃദം സൂചികയില്‍ കേരളത്തിന് വന്‍ മുന്നേറ്റം. 2020 ലെ പട്ടികയില്‍ കേരളം 15ാം സ്ഥാനത്ത് എത്തി. രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ളതാണ് പട്ടിക. ഇതില്‍ 2019 ല്‍ 28ാം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വര്‍ഷത്തോടെ ആദ്യ പത്ത് സ്ഥാനക്കാരില്‍ എത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
കേരളം 2015 ന് ശേഷം പട്ടികയില്‍ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണ് 2020 ലേത്. 2015 ല്‍ 18ാം സ്ഥാനത്തായിരുന്ന കേരളം 2016 ല്‍ 20 ലേക്കും 2017 ല്‍ 21 ാം സ്ഥാനത്തേക്കും താഴ്ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ബിസിനസ് സൗഹൃദ പട്ടിക ടോപ് അച്ചീവര്‍, അച്ചീവര്‍, ആസ്പയര്‍, എമര്‍ജിങ് ബിസിനസ് ഇക്കോസിസ്റ്റം എന്നിങ്ങനെ നാല് കാറ്റഗറികളായാണ് തിരിച്ചത്.
ഇതില്‍ ആന്ധ്ര, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന എന്നിവരാണ് ടോപ് അച്ചീവര്‍. ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവര്‍ അച്ചീവര്‍ കാറ്റഗറിയിലാണ്. അസം, ഛത്തീസ്ഗഡ്, ഗോവ, ഝാര്‍ഖണ്ഡ്, കേരള, രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍ എന്നിവര്‍ ആസ്പയര്‍ കാറ്റഗറിയിലാണ്.
ആന്തമാന്‍ നിക്കോബാര്‍, ബിഹാര്‍, ഛണ്ഡീഗഡ്, ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി, ദില്ലി, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ്, പുതുച്ചേരി, ത്രിപുര എന്നിവരാണ് എമര്‍ജിങ് ബിസിനസ് ഇക്കോസിസ്റ്റം കാറ്റഗറിയില്‍ ഉള്‍പ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.