Sections

പൂജാ ബമ്പർ ടിക്കറ്റ് വില്പന കുതിക്കുന്നു

Monday, Oct 03, 2022
Reported By MANU KILIMANOOR

സമ്മാനത്തുക 10 കോടിയായാണ് വർദ്ധിപ്പിച്ചത്


25 കോടി ഒന്നാം സമ്മാനം നൽകിയ ഓണം ബമ്പർ സൂപ്പർ ഹിറ്റായതോടെ ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ടിക്കറ്റ് വില്പനയും കുതിക്കുന്നു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം വരെ 5 കോടി രൂപയായിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. ഓണം ബമ്പറിന് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് പൂജാ ബമ്പറിന്റെ സമ്മാനത്തുക 10 കോടിയായി വർദ്ധിപ്പിച്ചത്.50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. സെപ്തംബർ 18ന് പുറത്തിറക്കിയ പൂജാ ബമ്പർ പുതിയ കണക്ക് അനുസരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 12 ലക്ഷം ടിക്കറ്റുകൾ വിറ്റു തീർന്നിട്ടുണ്ട്.

250 രൂപയാണ് ടിക്കറ്റ് വില. ആകെ 54 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ അനുമതി. ജില്ലാ ഓഫീസുകളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ച് ഘട്ടം ഘട്ടമായി അച്ചടിക്കും. 18 ലക്ഷം ഉടൻ തീരാൻ സാദ്ധ്യതയുള്ളതിനാൽ അടുത്ത ആഴ്ച ആറുലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കും.കഴിഞ്ഞതവണ 37 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റു തീർന്നിരുന്നു. 200 രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ടിക്കറ്റ് വില. സമ്മാനത്തുക വർദ്ധിപ്പിച്ചതും വൻ വില്പനയ്ക്ക് കാരണമായിട്ടുണ്ട്. പകുതിയിൽ അധികം ടിക്കറ്റുകൾ രണ്ടാഴ്ച കൊണ്ട് ജില്ലാ ഓഫീസുകളിൽ നിന്ന് ഏജന്റുമാർ വാങ്ങി. സമ്മാനത്തുക വർദ്ധിപ്പിച്ചത് വില്പനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.ഏജന്റിന് 10 കോടിയുടെ പത്ത് ശതമാനമായ ഒരു കോടി രൂപ കമ്മിഷൻ ലഭിക്കും. ബാക്കി 9 കോടിയുടെ 30 ശതമാനമായ 2.70 കോടി രൂപ നികുതി നൽകണം. ഏജൻസി കമ്മിഷനും നികുതിയും കുറച്ച് 6.30 കോടി രൂപ വിജയിക്ക് ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.