- Trending Now:
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്തുമസ് പുതുവത്സര ബംപര്‍. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും വിതരണം ചെയ്യും. 400 രൂപയാണ് ടിക്കറ്റ് വില.
2023 ജനുവരി 19 ന് നറുക്കെടുക്കും.മൂന്ന് ലക്ഷത്തി എണ്‍പത്തി എട്ടായിരത്തി നാല്‍പത് സമ്മാനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. പത്ത് പരമ്പരകളിലായാണ് ക്രിസ്തുമസ് ബംപര്‍ ടിക്കറ്റുകള്‍ അച്ചടിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകള്‍ ആയിരുന്നു. ടിക്കറ്റിന്റെ പ്രിന്റിംഗ് പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ തന്നെ അവ വിപണിയില്‍ എത്തുമെന്നും കേരള ലോട്ടറി വകുപ്പ് പിആര്‍ഒ അറിയിച്ചു.
25 കോടിയായിരുന്നു ഇത്തവണത്തെ തിരുവോണം ബംപര്‍ തുക. തിരുവന്തപുരം സ്വദേശിയ അനൂപ് ആയിരുന്നു കോടിപതി. റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു നടന്നത്. പൂജ ബംപര്‍ തുക 10 കോടിയായിരുന്നു. ഗുരുവായൂരില്‍ ഐശ്വര്യ ഏജന്‍സി വിറ്റ ടിക്കറ്റിന്റെ ഭാഗ്യശാലി ആരാണെന്ന് ഇതുവരേയും പുറത്തറിഞ്ഞിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.