- Trending Now:
ജോലി ലഭിക്കാതെ അലഞ്ഞുതിരിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ നാടിന് വലിയ നഷ്ടം തന്നെയാണ് ഇത്തരത്തിലുള്ള സ്ഥിതിക്ക് ഒരു മാറ്റം വരുത്താനെന്നോണമാണ് സംസ്ഥാനസര്‍ക്കാര്‍ നോളജ് എക്കണോമിക് മിഷന്‍ അഥവ വിജ്ഞാന സമ്പദ് വ്യവസ്ഥ ആവിഷ്‌കരിച്ചിരിക്കുന്നത്.വിജ്ഞാനത്തിലൂടെ തൊഴില്‍, തൊഴിലിലൂടെ വരുമാനം എന്നതാണ് വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ആപ്തവാക്യം. 2026-നകം 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ആഗോള തൊഴില്‍ മേഖലകളില്‍ തൊഴിലവസരമൊരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ തൊഴിലന്വേഷകരെ തേടി വീടുകളിലേക്കെത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ച് സുസ്ഥിരവികസനം സാധ്യമാക്കാനുള്ള പുതിയ വികസന മാതൃകയാണിത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരങ്ങള്‍ ചോദിച്ചറിയുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന്‍ 90 ശതമാനത്തോളം പൂര്‍ത്തിയായി.
2019ലെ ഇക്കണോമിക് റിവ്യൂവിന്റെ കണക്കുകള്‍ പ്രകാരം 45 ലക്ഷം തൊഴില്‍രഹിതരാണ് കേരളത്തിലുള്ളത്. ഇതില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരും കോവിഡ് മഹാമാരിമൂലം നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളും ജോലി നഷ്ടപ്പെട്ടവരും ഉണ്ട്. ഇവരുടെ തൊഴില്‍ നൈപുണ്യത്തിനും അഭിരുചിക്കും അനുസരിച്ച്, കോവിഡാനന്തര സമ്പദ്വ്യവസ്ഥയില്‍ പുതിയ തൊഴിലിടങ്ങളില്‍ എത്തിപ്പെടാനുള്ള അവസരം ഒരുക്കുകയാണ് നോളജ് ഇക്കോളമി മിഷന്‍ ചെയ്യുന്നത്. നാലുവര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്കെങ്കിലും പദ്ധതിയിലൂടെ ജോലി ലഭ്യമാക്കും.
കേരള ഡവലപ്‌മെന്റ് & ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആണ് നോളജ് ഇക്കണോമി മിഷന്‍ നടപ്പാക്കുന്നത്. നോളജ് ഇക്കോണമി മിഷന്‍ സജ്ജമാക്കിയ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവല്‍ക്കരിക്കാനും ഇതിലേക്ക് കൂടുതല്‍പേരെ ചേര്‍ക്കാനുമായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വീടുതോറും നടത്തുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' ക്യാമ്പയിന്‍ അവസാന ഘട്ടത്തിലാണ്. 2022 മെയ് 16 വരെയുളള കണക്കനുസരിച്ച് 68,43,742 വീടുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. 20 വയസില്‍ താഴെ, 21-30, 31-40, 41-50, 51-56, 56 വയസിനു മുകളില്‍, ഐടി, ഡിപ്ലോമ, പ്ലസ്ടു, ഡിഗ്രി, പിജി തലങ്ങള്‍, സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ തരംതിരിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ഇതുവരെ 3,14,588 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വൈജ്ഞാനിക തൊഴിലുകളും അനുയോജ്യരായ തൊഴിലാളികളും നൈപുണ്യ പരിശീലന ഏജന്‍സികളും കൂടിച്ചേരുന്ന ഇടമാണ് ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം. വീടുകള്‍ക്ക് സമീപം ജോലി ചെയ്യുകയും തൊഴിലുടമകളുമായി ഇടപഴകുകയും ചെയ്യുന്ന വിജ്ഞാന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക സുരക്ഷാ സംവിധാനവും ഒരുക്കാന്‍ പദ്ധതി തയാറാക്കും. ഐടി, ഐടി സേവന മേഖലകള്‍ക്കുമപ്പുറം ധനകാര്യ സേവനങ്ങളോ നിയമം, ചെറുകിട വ്യാപാരം, ഉല്‍പാദനം, കൃഷി, ലോജിസ്റ്റിക്‌സ്, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി പ്രധാന മേഖലകളിലെയെല്ലാം ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടും. കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്താനും സാങ്കേതിക പരിവര്‍ത്തനത്തിനുമായി വിജ്ഞാന സമ്പദ് വ്യവസ്ഥ ഫണ്ട് 200 കോടിയില്‍ നിന്ന് 300 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.ദേശീയ- അന്തര്‍ദ്ദേശീയ തലത്തില്‍ ധാരാളം നവലോക തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്. ആഗോളരംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും, കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് അഭിമാന പദ്ധതിയാണ് നോളജ് ഇക്കണോമി മിഷന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.