Sections

13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി കേരള നോളജ് എക്കണോമി മിഷൻ

Tuesday, Oct 04, 2022
Reported By admin
Kerala Knowledge Economy Mission

എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണ പരിപാടിയുടെ ഭാഗമായി 53,42,094 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

 

കേരളത്തിലെ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ കേരള നോളജ് എക്കണോമി മിഷൻ ആരംഭിച്ചത്. ഇതുവരെ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി കേരള നോളജ് എക്കണോമി മിഷൻ. മിഷൻ ആദ്യ വർഷത്തിന്റെ പകുതി പിന്നിട്ടു കഴിഞ്ഞു. ഒരു വർഷം കൊണ്ട് 30,000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് മിഷന്റെ ലക്ഷ്യം. 17 തൊഴിൽ മേളകളിലൂടെ 2,742 പേർക്ക് തൊഴിൽ ലഭിച്ചു. എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണ പരിപാടിയുടെ ഭാഗമായി 53 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമാവധി തൊഴിലവസരങ്ങൾ ഏകോപിപ്പിക്കാനും കേരളത്തിലെ 18നും 59 വയസിനും ഇടയിൽ പ്രായമുള്ളവരെ തൊഴിലിന് അനുയോജ്യമായ രീതിയിൽ സജ്ജമാക്കുകയുമാണ് മിഷന്റെ ശ്രമം.

രണ്ടാം വർഷം 1,48,000 പേർക്കും മൂന്നാം വർഷം 4,11,000 പേർക്കും തൊഴിൽ നൽകുകയും അഞ്ച് വർഷമാകുമ്പോഴേക്ക് 7,46,640 പേർക്കും തൊഴിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 17 തൊഴിൽ മേളകളിലൂടെ 40,237 തൊഴിലവസരം കൊണ്ടുവരാനായിട്ടുണ്ട്. ഇതിൽ നിന്ന് 7,967 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് 2,742 പേർക്ക് നിയമനം നൽകി. സി.ഐ.ഐ, മോൺസ്റ്റർ എന്നിവരുമായുള്ള കരാറിലൂടെ ദിനം പ്രതി 2,000ത്തിൽ അധികം തൊഴിലുകൾ പോർട്ടലിൽ ലഭ്യമായിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.