- Trending Now:
സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ്റ് (കെ.ഐ.ഇ.ഡി), മൂന്ന് ദിവസത്തെ 'ഡിജിറ്റൽ മാർക്കറ്റിങ് ' വർക് ഷോപ്പ് സംഘടിപ്പിക്കും. 2024 നവംബർ 13 മുതൽ 15 വരെ കളമശ്ശേരിയിൽ ഉള്ള കെ.ഐ.ഇ.ഡിക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ, എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഇൻട്രൊഡക്ഷൻ ടു ഡിജിറ്റൽ മാർക്കറ്റിംഗ് ടൂൾസ്, ഗൂഗിൾ മൈ ബിസിനസ്, ഇൻട്രൊഡക്ഷൻ ടു കാൻവ, സോഷ്യൽ മീഡിയ മാർക്കറ്റിങ് ഫോർ ബിസിനസ്, വെബ്സൈറ്റ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, എസ്.ഇ.ഒ. സ്ട്രാറ്റജീസ്, ഗൂഗിൾ ആഡ്സ്, എ.ഐ. ഇൻ മാർക്കറ്റിംഗ്, പ്രാക്റ്റിക്കൽ സെഷൻസ് തുടങ്ങി നിരവധി വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി https://kied.info/training-calender/ ൽനവംബർ 10 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2532890, 0484 2550322, 9188922800.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.