- Trending Now:
കേരള ഖാദി വ്യവസായ ബോര്‍ഡ് ഈ സാമ്പത്തികം വര്‍ഷം 150 കോടി രൂപയുടെ വസ്ത്ര വിപണനം ലക്ഷ്യമിടുന്നുവെന്ന് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍. കോട്ടപ്പടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജയരാജന്‍. ഖാദി വ്യവസായമേഖല കുതിപ്പിന്റെ പാതയിലാണ്. ഇടക്കാലത്ത് പല പ്രതിസന്ധികളും നേരിട്ടെങ്കിലും കോവിഡിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ പരമ്പരാഗത വ്യവസായ മേഖലയ്ക്ക് നല്‍കിയ പിന്തുണയുടെ ഭാഗമായി ഖാദി വ്യവസായ മേഖലയ്ക്കും പ്രോത്സാഹനം നല്‍കി. അതിന്റെ ഭാഗമായാണ് ഖാദി വ്യവസായ ബോര്‍ഡിന്റെ ഈ വളര്‍ച്ചയെന്ന് അദ്ദേഹം പറഞ്ഞു.
ഖാദി വസ്ത്രത്തിന് ഒരു പുതിയ വിപണി ശൃംഖല രൂപപ്പെട്ടുകഴിഞ്ഞു. വിപണി ശൃംഖലയുടെ ഹിതമനുസരിച്ച് വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ ഖാദിയിലെ വൈവിധ്യം ജനങ്ങളില്‍ എത്തും. പര്‍ദ്ദ, കുഞ്ഞുടുപ്പുകള്‍, പട്ടുസാരി, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി വിവിധതരം ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ വിപണിയിലെത്തും. അതനുസരിച്ച് ജൂലൈ ഒന്ന് മുതല്‍ ബക്രീദ് റിബേറ്റ് മേളക്ക് തുടക്കമിടും.
30 ശതമാനം വിലക്കുറവില്‍ ഖാദി വസ്ത്രങ്ങള്‍ ഷോറൂമുകളിലൂടെ ലഭ്യമാകും. ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്തംബര്‍ ഏഴ് വരെ ഓണം റിബേറ്റും നടക്കും.ഖാദിയുടെ മൂല്യങ്ങള്‍ സംരക്ഷിച്ചാണ് ഖാദി വസ്ത്രങ്ങളും വസ്ത്രതേര ഉല്‍പന്നങ്ങളും വിപണിയിലെത്തുന്നത്. ഖാദി മേഖല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഖാദി ലേബലില്‍ വ്യാജ വസ്ത്രങ്ങള്‍ വിപണിയിലെത്തുന്നു എന്നതാണെന്ന് പി.ജയരാജന്‍ അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.