- Trending Now:
വിളക്കുതിരി നിര്‍മിക്കും
വസ്ത്രം നിര്‍മിക്കുമ്പോള്‍ ഉപയോഗശൂന്യമായി വരുന്ന നൂലുകള്‍കൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. പ്രധാനമായും ഇത്തരം പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വിളക്കുതിരി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് അറിയിച്ചു.
പുതിയ 7,000 സംരംഭങ്ങള്‍
ഖാദി ബോര്‍ഡിന് കീഴില്‍ നടപ്പ് സാമ്പത്തികവര്‍ഷം 7,000 പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. സര്‍ക്കാരിന്റെ ഒരുലക്ഷം സംരംഭങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ഖാദി ബോര്‍ഡും ആരംഭിച്ചത്. വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭങ്ങള്‍ക്കാണ് ബോര്‍ഡ് പ്രാമുഖ്യം നല്‍കുക. ഇതുവഴി 20,000 തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. സംരംഭം ആരംഭിക്കുന്നതിന് 25-30 ശതമാനത്തോളം സബ്‌സിഡി ഖാദി ബോര്‍ഡ് നല്‍കും.
ജൂണ്‍ മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലും
കേരളത്തിലെ ഖാദി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭി ക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി ഫ്‌ലിപ്കാര്‍ട്ട് വഴി ഉത്പന്നങ്ങള്‍ ലഭ്യ മാക്കുകയാണ്. ജൂണ്‍ മുതല്‍ ഫ്‌ലിപ്കാര്‍ട്ട് വഴി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താനാണ് ബോര്‍ഡിന്റെ പദ്ധതി. ഇതോടെ കേ രളത്തില്‍ ഉത്പാദിപ്പിക്കുന്ന എല്ലാ ഖാദി ഉത്പന്നങ്ങളും ഫ്‌ലി പ്കാര്‍ട്ടിലും ലഭ്യമാകും. ഫ്‌ലിപ്കാര്‍ട്ടിലെ വില്‍പ്പന നോക്കി കൂടുതല്‍ ഓണ്‍ലൈന്‍ സൈറ്റുകളുമായി സഹകരണത്തിലെത്താനും ബോര്‍ഡിന് പദ്ധതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.