- Trending Now:
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സിൽ പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കും. അപേക്ഷകർക്ക് 2024 ജൂലൈ ഒന്നിന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/ പട്ടികവർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. സെപ്റ്റംബർ നാലിന് പത്ത് മണിക്ക് വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ രാവിലെ പത്ത് മണിക്ക് മുമ്പ് യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ ഉള്ള മാവേലി ക്കര മുനിസിപ്പാലിറ്റിയിലെ വിവിധ അങ്കണവാടികളിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഒഴിവുകളുടെ എണ്ണം ഒമ്പത്) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി മാവേലിക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസമുള്ളവ രിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷർ 18 നും 46 നും ഇടയിൽ പ്രായമുള്ള വരും (എസ്സ്.സി/എസ്.ടി- 49 വയസ്സ് വരെ) പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം. അപേക്ഷകൾ 2024 സെപ്റ്റംബർ രണ്ട് വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ചാലക്കുടി പട്ടികവർഗ വികസന ഓഫീസിന് കീഴിൽ സഹായി സെന്റർ കോ -ഓർഡിനേറ്ററായി പ്രവർത്തിക്കുന്നതിന് നിയമനം നടത്തുന്നു. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. യോഗ്യത- എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്- മലയാളം ടൈപ്പിംഗ് പ്രാവീണ്യം. പ്രായപരിധി 18-40 വയസിന് മധ്യേ. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10.30ന് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0480 2706100.
അസാപ് കേരള കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അവസരം ഒരുങ്ങുന്നു. യോഗ്യത- ബിരുദം/ ബിരുദാനന്തര ബിരുദം (എം.ബി.എ മാർക്കറ്റിങ് ബിരുദധാരികൾക്ക് മുൻഗണന). പ്രായം- 30 വയസിൽ കവിയരുത്. പ്രതിമാസം 12500 രൂപ സ്റ്റൈപ്പൻഡ് തുകയായി ലഭിക്കും. താൽപര്യമുള്ളവർ ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം അസാപ് സ്കിൽ പാർക്കിൽ നടത്തുന്ന വാക്ക് -ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. താൽപര്യമുള്ളവർ https://bit.ly/cspin-tern ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഫോൺ: 9495999675.
തൃത്താല ബ്ലോക്ക് പഞ്ചായത്തും ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രവും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്. പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 24ന് രാവിലെ 10.30ന് നേരിട്ട് തൃത്താല പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ: 6282929890.
പട്ടികവർഗ്ഗ വിദ്യാർഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനും പ്രത്യേകം ട്യൂഷൻ സംവിധാനം ഒരുക്കുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിനു കീഴിലെ ഹോസ്റ്റലുകളിലേക്ക് റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കും. പ്രതിമാസം 12000 രൂപ നിരക്കിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. സ്ഥാപനത്തിൽ താമസിച്ച് പഠിപ്പിക്കാൻ താത്പര്യമുള്ള പട്ടികവർഗ്ഗ, പട്ടികജാതി യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പുതുപ്പരിയാരം, പട്ടഞ്ചേരി, മുതലമട ബോയ്സ് പ്രീ-മെട്രിക് ഹോസ്റ്റലുകൾ, പറമ്പിക്കുളം സുങ്കം മിക്സഡ് പ്രീ-മെട്രിക് ഹോസ്റ്റൽ, മാത്തൂർ, മീനാക്ഷിപുരം, അയിലൂർ ഗേൾസ് പ്രീ-മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലാണ് ഒഴിവ്. യോഗ്യത: ബി.എഡ്, ടി.ടി.സി. ഉയർന്ന യോഗ്യത അഭിലഷണീയം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ച്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താമസക്കാർക്ക് മുൻഗണന. വെള്ളപ്പേറിൽ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട് എന്നീ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0491 2910366 ടി.ഇ.ഒ പാലക്കാട്, 04923 291915 ടി.ഇ.ഒ ചിറ്റൂർ, 049123-291155 ടി.ഇ.ഒ കൊല്ലങ്കോട്.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.