Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡയാലിസിസ് ടെക്നീഷ്യൻ, ട്രേഡ്സ്മാൻ, ജൂനിയർ എക്സിക്യൂട്ടിവ്, മോണിട്ടറിങ് ഇവാലുവേഷൻ കം അക്കൗണ്ടന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Nov 18, 2024
Reported By Admin
Kerala job openings for Guest Instructor, Dialysis Technician, Tradesman, Junior Executive, and Acco

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ചെങ്ങന്നൂർ ഗവ. ഐ. ടി. ഐയിലെ വയർമാൻ, മെക്കാനിക്ക് കൺസ്യൂമബിൾ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ്, ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയ്ന്റനൻസ്, ഹോർട്ടിക്കൾച്ചർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഓരോ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഓപ്പൺ കാറ്റഗറി മുൻഗണന, മുൻഗണനേതര വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 19 ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻ ടി സി/ എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2452210, 2953150.

ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം നവംബർ 21ന് രാവിലെ പത്തിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ട്രേഡ്സ്മാൻ നിയമനം

മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഫിറ്റിങ് ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 22ന് രാവിലെ 10.30ന് നടക്കും. ഇതേ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0483 2766185, 9747566321.

ജൂനിയർ എക്സിക്യൂട്ടിവ്- ഫണ്ടിംഗ് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ജൂനിയർ എക്സിക്യൂട്ടിവ്- ഫണ്ടിംഗ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 17,500 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://forms.gle/k2CjBU2JUEZn6YT88 ലിങ്ക് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 22 വൈകിട്ട് 5 മണിയാണ്.

സുരക്ഷ പ്രോജക്ടിൽ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആലപ്പുഴയുടെ കീഴിലുള്ള ഹൈബ്രിഡ് ഐഡിയു സുരക്ഷ പ്രോജക്ടിൽ മോണിട്ടറിങ് ഇവാലുവേഷൻ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ബികോം അല്ലെങ്കിൽ മാത്തമാറ്റിക്സ്/ഇക്കോണമിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. സാമ്പത്തിക മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ നവംബർ 22 നുള്ളിൽ alappuzhaidu@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡാറ്റ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7293988923.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.