- Trending Now:
കുടുംബശ്രീ എറണാകുളം ജില്ലാമിഷനിൽ എസ്.റ്റി കോ ഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിഗ്രി യോഗ്യതയുള്ള എസ്.റ്റി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോതമംഗലം, കൂവപ്പടി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായം 18-45 (2024 ഡിസംബർ ഒന്നിന്) വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, കലക്ടറേറ്റ്, രണ്ടാം നില, കാക്കനാട് വിലാസത്തിൽ ഡിസംബർ 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. പ്രതിമാസ ഓണറേറിയം 16,000 രൂപ അപേക്ഷാ ഫോമിന്റെ മാതൃക സിഡിഎസ് ആഫീസിൽ ലഭിക്കും.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ ട്രെയിനികളുടെ ഒഴിവുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ റേഡിയേഷൻ ടെക്‌നോളജി കോഴ്‌സ്, മൂന്ന് വർഷ ഡി ആർ ആർ ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജനുവരി 6ന് 5 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കാം. അഭിമുഖത്തിനുള്ള തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്‌സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.