Sections

നിയുക്തി, പ്രയുക്തി തൊഴിൽ മേളകൾ 500 പരം ഒഴിവുകളിലേക്ക് അഭിമുഖം

Saturday, Dec 21, 2024
Reported By Admin
Job seekers attending Kerala Neyyukthi and Priyukthi job fairs in December 2024 and January 2025.

നിയുക്തി തൊഴിൽമേള 28ന്

മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28ന് കഴക്കൂട്ടം വിമെൻസ് ഐ.ടി.ഐയിൽ നിയുക്തി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 20ലധികം തൊഴിൽദായകർ പങ്കെടുക്കും. 500ൽ പരം ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. ഫോൺ; 8921916220, 0471-2992609

പ്രയുക്തി മെഗാതൊഴിൽ മേള ജനുവരി 4 ന്

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജും സംയുക്തമായി നടത്തുന്ന തൊഴിൽ മേള പ്രയുക്തി 2025 ജനുവരി 4 ന് ശനിയാഴ്ച പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ വെച്ച് നടത്തും. വിവിധ മേഖലകളിലെ 50 ൽപരം സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും. പ്രവൃത്തിപരിചയം ഉളളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നു ഇടയിൽ പ്രായമുളളവർക്ക് മേളയിൽ പങ്കെടുക്കാം. ബയോഡാറ്റയുടെ 6 പകർപ്പ്, അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവയുമായി രാവിലെ 9 മണിക്ക് കോളേജിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2230624, 8304057735.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.