Sections

ഗ്രോത്ത് പൾസ്; സംരംഭകർക്കുള്ള പരിശീലന പരിപാടി

Tuesday, Nov 07, 2023
Reported By Admin
KIED Growth Pulse

സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 21 മുതൽ 25 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.

നിലവിൽ സംരംഭം തുടങ്ങി അഞ്ചുവർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, ജി.എസ്.ടി ആന്റ് ടാക്സേഷൻ, ഓപ്പറേഷണൽ എക്സെലൻസ്, സെയിൽസ് പ്രോസസ് ആന്റ് ടീം മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.

3,540 രൂപയാണ് അഞ്ച് ദിവസത്തെ പരിശീലന ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2000 രൂപ താമസം ഉൾപ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്.

താൽപര്യമുള്ളവർക്ക് www.kied.info എന്ന വെബ്സൈറ്റിൽ ഓൺലൈനായി നവംബർ 15 നകം അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890, 2550322, 7012376994.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.