- Trending Now:
വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. റെയ്ഡ്കോ ഫുഡ്സ് ഉത്പന്നങ്ങളുടെ വിദേശത്തേക്കുള്ള കയറ്റുമതിയുടെ ഔപചാരിക ഉദ്ഘാടനം കണ്ണൂർ മാവിലായി കറിപൗഡർ ഫാക്ടറി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ലോകത്ത് 139 രാജ്യങ്ങളിൽ മലയാളികളുണ്ടെന്നും അവരുടെ രുചികളിൽ കേരളത്തിന്റെ ഉൽപ്പന്നങ്ങൾ എത്തണമെന്നും മന്ത്രി പറഞ്ഞു. കേരളം തന്നെ ലോകമെങ്ങും അംഗീകരിക്കുന്ന ഒരു ബ്രാൻഡ് ആണ്. റെയ്ഡ്കോ ഉൽപ്പന്നങ്ങൾക്ക് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം കെഷോപ്പി ഉപയോഗിക്കാനാകും. കേരളാ ബ്രാൻഡിൽ ഗുണമേന്മയും വിശ്വസ്തതയുമുള്ള കറിപൗഡറുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ റെയ്ഡ്കോയ്ക്ക് മാനദണ്ഡതനുസരിച്ചുള്ള അംഗീകാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു വർഷം ഒരുലക്ഷം സംരംഭകർ എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ രണ്ടര വർഷം കഴിയുമ്പോൾ മൂന്നേകാൽ ലക്ഷം സംരംഭങ്ങൾ തുടങ്ങാനായി. ഇതിൽ 1.80 ലക്ഷം സംരംഭകർ സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു. ഗുണമേന്മയും വിശ്വസ്തതയുമുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ വില പ്രശ്&നമല്ല. ഓൺലൈൻ വിപണന സൗകര്യങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ കൺസൈൻമെന്റിന്റെ ചെക്ക് മന്ത്രി റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രന് കൈമാറി. ദുബൈയിലേക്ക് കയറ്റുമതിക്ക് പുതിയതായി ലഭിച്ച രണ്ട് ഓർഡറുകളും മന്ത്രിക്ക് കൈമാറി. ആദ്യഘട്ടത്തിൽ യു എ ഇയിലേക്കും തുടർന്ന് ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹറിൻ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങളിലേക്കുമാണ് കയറ്റുമതി വ്യാപിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി അധ്യക്ഷയായിരുന്നു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, ജില്ലാ പഞ്ചായത്ത് മെമ്പർ പി ശ്രീധരൻ, റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ, വൈസ് ചെയർമാൻ കെ. പുഷ്പജ, ഡയറക്ടർമാരായ കെ.കെ ഗംഗാധരൻ, വാസു തോട്ടത്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി രതീശൻ, മുൻ എംഎൽഎ കെ.കെ നാരായണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.