- Trending Now:
കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇനി ഉത്തരേന്ത്യയില്‍ നിന്ന് വൈക്കോല്‍ എത്തും.മില്‍മയുടെ സബ്‌സിഡറി സ്ഥാപനമായിട്ടുള്ള മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ അഥവ എംആര്‍ഡിഎഫ് ആണ് കര്‍ഷകര്‍ക്ക് വേണ്ടി പഞ്ചാബില്‍ നിന്ന് വൈക്കോല്‍ എത്തിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ലോഡ് വയ്‌ക്കോല്‍ പഞ്ചാബില്‍ നിന്ന് എംആര്‍ഡിഎഫിന്റെ കോഴിക്കോട് ഓഫീസിലെത്തിയിട്ടുണ്ട്.സാധാരണ നമ്മുടെ നാട്ടിലേക്ക് തമിഴ്‌നാടില്‍ നിന്ന് വയ്‌ക്കോല്‍ എത്തുന്നത് കൂടാതെ കര്‍ണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും വയ്‌ക്കോല്‍ എത്താറുണ്ട്.ഗോതമ്പും നെല്‍കൃഷിയും അടിസ്ഥാന വിളയായ പഞ്ചാബില്‍ നിന്ന് ഹൈഡ്രോളിക് കംപ്രസ് ചെയ്ത ഓരോ ബണ്ടില്‍ വയ്‌ക്കോലിനും ഏകദേശം 225 കിലോയളം ഭാരം ഉണ്ടാകും.
ലോഡിന്റെ മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കി ആണ് ഇത്തരത്തില്‍ വയ്‌ക്കോല്‍ എത്തിക്കുന്നത്.പോരാത്തതിന് ജെസിബി/ക്രെയിന്‍ പോലുള്ളവ ഉപയോഗിച്ച് ലോഡ് ഇറക്കേണ്ടിവരുന്നു.കൂടുതല്‍ ലോഡ് ഇറക്കാന്‍ തുടങ്ങുന്നതോടെ എംആര്‍ഡിഎഫ് റെയില്‍വേയുമായി സഹകരിച്ച് ലോഡെത്തിക്കാന്‍ സാധിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്.
പഞ്ചാബില്‍ നിന്നാണ് വയ്‌ക്കോല്‍ എത്തുന്നതെങ്കിലും ഇവിടുത്തെ കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 13 രൂപ നിരക്കിലാണ് വയ്‌ക്കോല്‍ വിതരണം ചെയ്യുന്നത്.ഇത്തവണ മഴകാരണം പലപ്രദേശങ്ങളിലും കൃഷി മുടങ്ങുകയോ വിത നടക്കാതെ പോകുകയോ ചെയ്തിട്ടുള്ളതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ വയ്‌ക്കോല്‍ ക്ഷാമം നേരിടുന്നുണ്ട്.
ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് എംആര്‍ഡിഎഫ് പഞ്ചാബില്‍ നിന്ന് വയ്‌ക്കോല്‍ എത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത്.ആദ്യ ലോഡില്‍ 20 ടണ്‍ വയ്‌ക്കോല്‍ ആണ് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.